Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പൊട്ടിച്ചിരിച്ച് ജലീല്‍... പഞ്ചപാവമായ തങ്ങളെ ഇഡി ഓഫീസില്‍ കയറിയിറക്കിയത് കുഞ്ഞാലിക്കുട്ടിയാണെന്ന് കെ.ടി. ജലീല്‍ പറഞ്ഞതിന് പിന്നാലെ മറ്റൊരു ട്വിസ്റ്റ്; പാണക്കാട് തങ്ങള്‍ക്ക് ഇ.ഡി നോട്ടീസ്; ഉത്തരവാദി കുഞ്ഞാലിക്കുട്ടിയെന്ന് തങ്ങളുടെ മകന്‍ മു ഈന്‍ അലി

06 AUGUST 2021 08:52 AM IST
മലയാളി വാര്‍ത്ത

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇഡി വിളിച്ചതിന് പിന്നില്‍ കുഞ്ഞാലിക്കുട്ടിയാണെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍ ഇന്നലെ പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നു. മാത്രമല്ല തങ്ങളെയല്ല ഇഡിയെയാണ് ചോദ്യം ചെയ്യേണ്ടതെന്നുവരെ പറഞ്ഞു. എന്നാല്‍ പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തങ്ങളുടെ കുടുംബാംഗ പ്രതികരിച്ചു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചതിന്റെ പേരില്‍, പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി തങ്ങളുടെ മകന്‍ മു ഈന്‍ അലി ശിഹാബ് തങ്ങള്‍ രംഗത്തെത്തി. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ മു ഈന്‍ അലി പാര്‍ട്ടി മുഖപത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കാര്യങ്ങള്‍ തുറന്നടിക്കുകയായിരുന്നു. പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നുംലീഗ് ഹൗസില്‍ ഇന്നലെ വൈകിട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആക്ഷേപമുയര്‍ത്തി.

 



പത്ത് കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ ഹൈദരലി തങ്ങളില്‍ നിന്ന് മൊഴിയെടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും ഇ ഡി യുടെ നോട്ടീസ് വന്ന സാഹചര്യത്തിലായിരുന്നു മുഈന്‍ അലിയുടെ വിമര്‍ശനം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിന്, പാര്‍ട്ടി പത്രവുമായി ബന്ധപ്പെട്ട കേസ് മാനസിക സംഘര്‍ഷം കൂടി അടിച്ചേല്പിച്ചതായും അദ്ദേഹം പറഞ്ഞു.

ചന്ദ്രിക അഭിഭാഷകന്‍ കൂടിയായ കേരളാ ലോയേഴ്‌സ് ഫോറം പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷായാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. ലീഗിന്റെ വിശദീകരണമെന്ന നിലയില്‍ ആദ്യഘട്ടത്തില്‍ അദ്ദേഹമാണ് സംസാരിച്ചത്. പിന്നീട് ചോദ്യങ്ങളുയരാന്‍ തുടങ്ങിയതോടെയാണ് തനിക്കും ചിലത് പറയാനുണ്ടെന്ന് പറഞ്ഞ്മു ഈന്‍ അലി തങ്ങള്‍ പ്രതികരിച്ചത്.

 



നാല് പതിറ്റാണ്ടായി ചന്ദ്രികയുടേതുള്‍പ്പെടെ ലീഗ് ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയായിട്ടും പത്രത്തിന്റെ പ്രതിസന്ധിയില്‍ അദ്ദേഹം ഇടപെട്ടില്ലെന്ന് മുഈന്‍ അലി പറഞ്ഞു. പത്രത്തിന്റെ ഫിനാന്‍സ് മാനേജരായി ഷമീറിനെ നിയമിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. ഷമീര്‍ ചന്ദ്രികയില്‍ വരുന്നത് പോലും കണ്ടിട്ടില്ല. ഇത്തരത്തിലുള്ള കെടുകാര്യസ്ഥതയാണ് പത്രത്തെ 12 കോടിയുടെ ബാദ്ധ്യതയിലെത്തിച്ചത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ ഭയന്ന് ഷമീറിന്റെ നടപടിയെ ആരും ചോദ്യം ചെയ്തില്ല.

പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തില്‍ , കേന്ദ്ര ഏജന്‍സിയുടെ നോട്ടീസ് നേരിടേണ്ടിവന്ന സംഭവമുണ്ടായിട്ടില്ലെന്നും മുഈന്‍ അലി പറഞ്ഞു. അതിനിടെ, റാഫി പുതിയകടവിന്റെ നേതൃത്വത്തില്‍ ഏതാനും ലീഗ്പ്രവര്‍ത്തകര്‍ മുഈന്‍ അലിയ്ക്കും മുഹമ്മദ് ഷായ്ക്കും നേരെ ആക്രോശിച്ചെത്തിയെങ്കിലും ഓഫീസിലുള്ളവര്‍ ഇടപെട്ട് പിന്തിരിപ്പിച്ചു.

 

 

വാര്‍ത്താ സമ്മേളനവും അതോടെ അവസാനിപ്പിച്ചു. ലീഗ് ഹൗസിന് മുന്നില്‍ വച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ വീണ്ടും മു ഈന്‍ അലിയെ കാണാന്‍ ശ്രമിച്ചെങ്കിലും, ഏതാനും ലീഗ് പ്രവര്‍ത്തകര്‍ തടയാനെന്നോണം എത്തിയതോടെ അദ്ദേഹം വേഗം മടങ്ങി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (11 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (27 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (37 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (57 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends