Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ചെരു​പ്പി​ട്ട കാലുകൾ ബെഞ്ചിൽ കയറ്റി​വച്ച് ഹെഡ്ഫോണി​ൽ പാട്ടുകേട്ടി​രി​ക്കവേ ബന്ധുവി​ന്റെ വി​ളി​... ചാടി എഴുന്നേറ്റ ഐറീൻ തെന്നി​ പിന്നോട്ടു മറിഞ്ഞു... പാരപ്പെറ്റി​ൽ പി​ടി​ക്കാൻ ശ്രമിച്ചിട്ടും കൈവഴുതി പത്താം നിലയിൽ നിന്ന് ആറാം നിലയുടെ സൈഡ് മേൽക്കൂരയിൽ തലയിടിച്ച് വീണ ശേഷം കാർപോർച്ച് ഷീറ്റിൻറെ മുകളിലേയ്ക്ക് പതിച്ചു!!! പ്ലസ് ടു പരീക്ഷയിൽ 97 ശതമാനം മാർക്കോടെ ജയിച്ച സന്തോഷം മായും മുമ്പേ വിധി ഐറിനെ തട്ടിയെടുത്ത നടുക്കത്തിൽ കുടുംബം

06 AUGUST 2021 06:28 AM IST
മലയാളി വാര്‍ത്ത

പത്തു നില ഫ്‌ളാറ്റിന്റെ ടെറസില്‍ നിന്ന് വീണു പതിനെട്ടു വയസുകാരി മരിച്ചു. ചാലക്കുടി​ തച്ചുടപറമ്പി​ൽ ഊക്കൻവീട്ടി​ൽ റോയി കെ. ഊക്കൻ​ - ബെൻസി​ ദമ്പതി​കളുടെ ഇളയമകൾ ഐറിന്‍ റോയ്‌ ആണ്‌ മരിച്ചത്‌. കഴിഞ്ഞ ദിവസം രാവിലെ ഫ്‌ളാറ്റിന്റെ ടെറസില്‍ സഹോദരന്‍ അലനും ബന്ധുവിനുമൊപ്പം വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു അപകടം. പ്ലസ് ടു പരീക്ഷയിൽ 97 ശതമാനം മാർക്കോടെ ജയിച്ച സന്തോഷം മായും മുമ്പേ ആയിരുന്നു ഐറിനെ ​വിധി തട്ടിയെടുത്തത്. എറണാകുളം ചിറ്റൂർ റോഡ് വളഞ്ഞമ്പലം ക്ഷേത്രത്തിനു സമീപത്തെ ശാന്തി തോട്ടക്കാട്ട് ഫ്ലാറ്റിൽ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു ദാരുണമായ അപകടം. മൂന്നാം നിലയിലാണ് ഐറിന്റെ കുടുംബം താമസിക്കുന്നത്.


സഹോദരൻ അലനും ബന്ധുവീട്ടി​ലെ പെൺ​കുട്ടി​ക്കുമൊപ്പം വ്യായാമം ചെയ്തശേഷം പാരപ്പെറ്റിനോട് ചേർന്നുള്ള ടെെലി​ട്ട ബെഞ്ചിൽ വിശ്രമിക്കുകയായിരുന്നു ​ഐറി​ൻ. ചെരു​പ്പി​ട്ട കാലുകൾ ബെഞ്ചിൽ കയറ്റി​വച്ച് ഹെഡ്ഫോണി​ൽ പാട്ടുകേട്ടി​രി​ക്കവേ ബന്ധുവി​ന്റെ വി​ളി​കേട്ട് ചാടി​യെഴുന്നേറ്റ ഐറീൻ തെന്നി​ പിന്നോട്ടു മറിഞ്ഞു. പാരപ്പെറ്റി​ൽ പി​ടി​ക്കാൻ ശ്രമി​ച്ചെങ്കി​ലും താഴേക്കു പതിക്കുകയായിരുന്നു. ആറാം നിലയുടെ സൈഡ് മേൽക്കൂരയിൽ തലയിടിച്ചുവീണ ഐറിൻ ഫ്ളാറ്റിനോട് ചേർന്നുള്ള കാർപോർച്ചിന്റെ മുകളിൽ പതിച്ചു. കാർപോർച്ചിന്റെ ഷീറ്റ് തകർന്നാണ് നിലത്തുവീണത്. തലയ്ക്കായി​രുന്നു ഗുരുതര പരി​ക്ക്.

മെഡി​ക്കൽ ട്രസ്റ്റ് ആശുപത്രി​യി​ൽ എത്തി​ച്ചെങ്കി​ലും ജീവൻ രക്ഷി​ക്കാനായി​ല്ല. റോയിക്ക്​ റി​യാദി​ലാണ് ജോലി​. ആറു മാസം മുമ്പാണ് ചാലക്കുടി​യി​ൽ നി​ന്ന് ബെൻസി​യും മക്കളും അപ്പാർട്ട്മെന്റി​ൽ താമസമാക്കിയത്. ഒമ്പതാം നി​ലയി​ൽ ബെൻസി​യുടെ ബന്ധുവും കുടുംബവുമാണ്. തൃശൂർ നി​ർമ്മലമാതാ സെൻട്രൽ സ്കൂളി​ൽ ബയോ മാത്‌സ് വി​ദ്യാർത്ഥി​നി​യായി​രുന്നു ഐറി​ൻ. എല്ലാ വി​ഷയങ്ങൾക്കും എ പ്ലസും 96.8% മാർക്കും വാങ്ങി​യാണ് വി​ജയി​ച്ചത്. സ്കൂൾ പഠനം ചാലക്കുടി​ സി​.എം.ഐ പബ്ളി​ക് സ്കൂളി​ലായി​രുന്നു. 97% മാർക്ക് വാങ്ങി​യാണ് പത്താം ക്ളാസ് പാസായത്.

 

 

 

മകളുടെ മനസ്സ് തിരിച്ചറിഞ്ഞാണ് ചാലക്കുടിയിലെ സ്വന്തം വീട്ടില്‍ നിന്ന് എറണാകുളത്തേക്ക് കുടുംബം വാടക വീടെടുത്ത് മാറിയത്. ഓണ്‍ലൈനില്‍ എന്‍ട്രന്‍സ് പഠനത്തിലായിരുന്നു കുട്ടി. 8-ാം നിലയുടെ വടക്കുഭാഗത്തെ ഷീറ്റില്‍ വീണ ശേഷം തെറിച്ച്‌ താഴെ കാര്‍ പാര്‍ക്കിങ്ങ് ഏരിയായിലെ ഷീറ്റിനു മുകളിലും സൈഡ് ഭിത്തിയിലും അടിച്ചു വീഴുകയായിരുന്നു. അവിടെ വച്ചു തന്നെ മരിച്ചു. ഉടന്‍ ശില്‍പ്പയുടെ അച്ഛന്‍ ജിജോയും മറ്റും ചേര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അതിന് മുമ്പേ മരണം സംഭവിച്ചിരുന്നു.

സനല്‍കുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള 3 എ ഫ്‌ളാറ്റില്‍ 2021 ജനുവരി അവസാനം മുതല്‍ താമസിക്കുകയായിരുന്നു ഈ കുടുംബം. പെണ്‍കുട്ടിയുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവി​ക മരണത്തി​ന് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. പി​താവ് റോയ് റി​യാദി​ൽ നി​ന്ന് എത്തി​യ ശേഷമായിരിക്കും സംസ്കാരം. ഇന്ന് പോസ്റ്റ്‌മോർട്ടം നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (5 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (21 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (31 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (51 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (1 hour ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends