Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മന്ത്രി ശിവന്‍കുട്ടി പുറത്തേക്കോ? വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ എറെ നാള്‍ സിപിഎമ്മിന് സംരക്ഷിച്ചു നിര്‍ത്താനാവാത്ത വിധം കോണ്‍ഗ്രസ് കളത്തിലിറങ്ങിക്കഴിഞ്ഞു.... നിയമസഭയിലെ മേശകസേരകള്‍ അടിച്ചുതകര്‍ത്ത കേസില്‍ വിചാരണ പൂര്‍ത്തിയാകും മുന്‍പ് ശിവന്‍കുട്ടിയെ മന്ത്രിസ്ഥാനത്തു നിന്ന് ഒഴിവാക്കാനുള്ള ആലോചനയില്‍ സിപിഎം ?

06 AUGUST 2021 10:16 AM IST
മലയാളി വാര്‍ത്ത

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ എറെ നാള്‍ സിപിഎമ്മിന് സംരക്ഷിച്ചു നിര്‍ത്താനാവാത്ത വിധം കോണ്‍ഗ്രസ് കളത്തിലിറങ്ങിക്കഴിഞ്ഞു.


നിയമസഭയിലെ മേശകസേരകള്‍ അടിച്ചുതകര്‍ത്ത കേസില്‍ വിചാരണ പൂര്‍ത്തിയാകും മുന്‍പ് ശിവന്‍കുട്ടിയെ മന്ത്രിസ്ഥാനത്തു നിന്ന് ഒഴിവാക്കാനുള്ള ആലോചനയിലേക്കാണ് സിപിഎം നീങ്ങുന്നത്.

 


കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ശിവന്‍കുട്ടിയെ തറഗുണ്ട എന്ന വിളിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് സംസ്ഥാനതലത്തില്‍ ശിവന്‍കുട്ടിയുടെ രാജിക്കായി പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു. ഇങ്ങനെയൊരാള്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്നത് ഈ നാട്ടിലെ വിദ്യാര്‍ഥികള്‍ക്കു തന്നെ അപമാനമാണെന്നിരിക്കെ കോടതി വിചാരണകള്‍ പാര്‍ട്ടിക്കു കളങ്കമായി മാറുന്ന സാഹചര്യത്തിലാണ് ശിവന്‍കുട്ടിയെ ഒഴിവാക്കാന്‍ നേതൃത്വം ആലോചന തുടങ്ങിയിരിക്കുന്നത്.

വിദ്യാഭ്യാസമന്ത്രിയെന്ന നിലയില്‍ വി ശിവന്‍കുട്ടിയുടെ പ്രകടനം മന്ത്രിമാരില്‍ ഏറ്റവും പിന്നിലാണെന്നാണ് സിപിഎം ഭരണ അവലോകന സമിതിയുടെ വിലയിരുത്തല്‍.

 


ഒരു തറ ഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായെന്നും മറ്റൊരു ശിവന്‍കുട്ടിയായ മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ ഉള്‍ക്കൊള്ളാനാകുമെന്നുമാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ആക്ഷേപിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധിക്കു പിന്നാലെ കയ്യാങ്കളി താരങ്ങള്‍ ഒന്നാകെ വിചാരണയ്ക്ക് വിയേരാവുക മാത്രമല്ല നിയമസഭാംഗത്വം തന്നെ നഷ്ടമായേക്കാവുന്ന വിധം ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്. ഇതിനു മുന്‍പു തന്നെ മന്ത്രിസ്ഥാനത്തു നിന്ന് ശിവന്‍കുട്ടിയെ ഒഴിവാക്കാനാണ് പാര്‍ട്ടിയുടെ മുന്‍കൂട്ടിയുള്ള നയം.


പരിപാവനമായ നിയമസഭയ്ക്ക് അകത്ത് ഗുണ്ടായിസം കാട്ടി ഉടുമുണ്ട് പൊക്കി സ്പീക്കര്‍ ഇരിക്കുന്ന ചേംബര്‍ അടിച്ചുതകര്‍ത്ത ഒരു തറഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയായി തുടരാന്‍ അനുവദിക്കില്ലെന്നാണ് സുധാകരന്റെ പ്രസ്താവിച്ചിരിക്കുന്നത്.

 


പുതിയ തലമുറയ്ക്ക് റോള്‍ മോഡല്‍ ആകേണ്ട വിദ്യാഭ്യാസമന്ത്രിയുടെ സ്ഥാനത്ത് ആഭാസത്തരം മാത്രം കൈമുതലുള്ള വി ശിവന്‍കുട്ടി ഇരിക്കുന്നതിനെ സാംസ്‌കാരിക കേരളത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും ശിവന്‍കുട്ടിയുടെ മുഖാവരണം ഗുണ്ടായിസത്തിന്റെതാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ നടത്തിയ പ്രസ്ഥാവന പാര്‍ട്ടിക്കു വല്ലാത്ത കളങ്കമായിരിക്കുന്നു.

മന്ത്രിക്ക് വേണ്ട ഗുണവും വിശ്വാസ്യതയും ശിവന്‍കുട്ടിക്കില്ലെന്നും സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശിവന്‍കുട്ടി രാജിവെയ്ക്കുന്ന കീഴ്വഴക്കം ഉണ്ടായാല്‍ ലാവ്നിന്‍ കേസില്‍ സുപ്രീം കോടതിയില്‍ നിന്നും പ്രതികൂല വിധിയുണ്ടായാല്‍ രാജിവെയ്ക്കേണ്ടി വരുമെന്ന ഭയം കൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോള്‍ ശിവന്‍കുട്ടിയെ സംരക്ഷിക്കുന്നതെന്നും സുധാകരന്‍ ആഞ്ഞടിച്ചു.

 


നേമത്തെ വോട്ടര്‍മാര്‍ക്ക് പറ്റിയ കൈത്തെറ്റിന്റെ ദുരന്തഫലം അനുഭവിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്.
ക്ഷമിക്കാന്‍ കഴിയാത്ത കുറ്റമെന്നാണ് നിയമസഭാ കയ്യാങ്കളിക്കേസിനെ സുപ്രീംകോടതി വിശേഷിപ്പിച്ചതെന്നിരിക്കെയും കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ലജ്ജാകരമാണ്.

എംവി രാഘവന്റെ നാഭിക്ക് തൊഴിച്ചത് ഉള്‍പ്പെടെ നിയമസഭയില്‍ ലജ്ജാകരമായ പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. നാണവും മാനവുംകെട്ട അന്തസില്ലാത്ത എംഎല്‍എമാരെ ചുമക്കുന്ന പാര്‍ട്ടിയാണ് സിപിഎം. സിപിഎം നിരയില്‍ നിയമസഭയിലേക്ക് ജയിച്ചു വന്ന നിരവധി പേര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. കുത്തും വെട്ടും ഉള്‍പ്പെടെ അക്രമം നടത്തിയ കേസുകളിലെ പ്രതികളും ഇതില്‍പ്പെടും. വിദ്യാര്‍ഥി രാഷ്ട്രീയകാലം മുതല്‍ അടിപിടിയും ഗുണ്ടായിസവും നടത്തിപ്പോരുന്നയാളാണ് വി ശിവന്‍കുട്ടിയെന്ന മന്ത്രി.

 


അതേസമയം കോടിക്കണക്കിന് മലയാളികളുടെ മുന്നില്‍ നിയമസഭയില്‍ നടന്ന അതിക്രമത്തിലെ പ്രതികളായ എംഎല്‍എമാര്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ ജനങ്ങള്‍ക്ക് നിയമവാഴ്ചയിലുളള വിശ്വാസം നഷ്ടപ്പെടുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചിരിക്കുന്നത്. ശിവന്‍കുട്ടി രാജിവയ്ക്കും വരെ പ്രക്ഷോഭം തുടരാനാണ് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും തീരുമാനം.


കയ്യാങ്കളിക്കേസിലെ എം.എല്‍.എമാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പോയ ഈ സര്‍ക്കാര്‍ സംസ്ഥാനത്തെ ദേശീയതലത്തില്‍ നാണംകെടുത്തി. പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി മുണ്ടും മടക്കിക്കുത്തി സ്പീക്കറുടെ ഡയസ്സില്‍ കയറി അവിടെുള്ള സാധനങ്ങള്‍ മുഴുവന്‍ തല്ലിത്തകര്‍ക്കുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇത്തരമൊരാളെ വിദ്യാഭ്യാസ മന്ത്രിയാക്കയത് വിദ്യാര്‍ഥികളെ അപമാനിക്കുന്നതിനു തുല്യമാണ്. ഈ വിദ്യാഭ്യാസമന്ത്രിയെ കണ്ടാണോ കേരളത്തിലെ കുട്ടികള്‍ പഠിക്കേണ്ടതെന്നും സതീശന്‍ ആരായുന്നതിനൊപ്പമാണ് മന്ത്രി രാജിവയ്ക്കും വരെ പ്രക്ഷോഭം തുടരാനുള്ള തീരുമാനം.





"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (10 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (26 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (36 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (56 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends