സാമ്പത്തിക തര്‍ക്കത്തിനൊടുവില്‍ തെന്മലയില് യുവാവ് കുത്തേറ്റ് മരിച്ചു... വടിവാള്‍കൊണ്ട് വെട്ടിയ പ്രതിയും ഗുരുതരാവസ്ഥയില്‍... പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
സാമ്പത്തിക തര്‍ക്കത്തിനൊടുവില്‍ തെന്മലയില് യുവാവ് കുത്തേറ്റ് മരിച്ചു. തെന്മല സ്വദേശി അരുണ്‍ കുമാര്‍ ആണ് മരിച്ചത്. അരുണ്‍കുമാര്‍ വടിവാള്‍കൊണ്ട് വെട്ടിയ പ്രതി ബിപിന്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
അരുണ്‍കുമാറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. തെന്മല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് അരുണ്‍കുമാറും ബിപിനും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. അരുണ്‍കുമാറിന്റെ വീടിനുസമീപം നില്‍ക്കുകയായിരുന്ന ബിബിനെ അരുണ്‍കുമാര്‍ വീട്ടില്‍ നിന്നും വടിവാളുമായി ഇറങ്ങി വന്ന് വെട്ടുകയും വടിവാള്‍ പിടിച്ചുവാങ്ങിയ വിപിന്‍ അരുണ്‍കുമാറിനെ തിരിച്ചു ആക്രമിക്കുകയും ചെയ്തു എന്നാണ് പ്രാഥമിക വിവരം.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അരുണ്‍കുമാറിന്റെ മരണം സംഭവിച്ചിരുന്നു. ബിപിന്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം പുനലൂരില്‍നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
"
https://www.facebook.com/Malayalivartha