Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

രാഷ്ട്രീയം ഉപേക്ഷിക്കാന്‍ ആലോചിച്ച് പാണക്കാട് തങ്ങള്‍: തകര്‍ന്നു തരിപ്പണമായി തങ്ങള്‍

06 AUGUST 2021 10:23 AM IST
മലയാളി വാര്‍ത്ത

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുമോ? ലീഗിലെ ഉന്നത വ്യത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍ ഇതാണ്.

ഇ.ഡി നോട്ടീസ് കിട്ടിയതോടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചികിത്സക്ക് പോയി. ഇ.ഡി. അറിയിപ്പ് കിട്ടിയതോടെ അദ്ദേഹം തളര്‍ന്നതായാണ് റിപ്പോര്‍ട്ട്. കുഞ്ഞാലിക്കുട്ടിയെ പന പോലെ വളര്‍ത്തരുതെന്ന പൊതു വികാരമാണ് പാണക്കാട് താവാട്ടിലുള്ളത്.

 



ചന്ദ്രികയില്‍ നടക്കുന്നത് എന്താണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് പാണക്കാട് തങ്ങളുടെ മകന്‍ മോയിന്‍ അലി പറഞ്ഞു. ചന്ദ്രിക ഭരിക്കുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും തങ്ങള്‍ക്ക് ഇതിനെ കുറിച്ച് യാതൊന്നും അറിയില്ലെന്നുമാണ് മോയിന്‍ അലി പറഞ്ഞത്.

മോയില്‍ അലിക്കെതിരെ ലീഗ് നേതൃയോഗത്തില്‍ കുഞ്ഞാലികുട്ടിയുടെ അണികള്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇത് കുഞ്ഞാലിക്കുട്ടിക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണെങ്കിലും കുഞ്ഞാലിക്കുട്ടി തന്നെ കൊണ്ടു വന്ന പ്രവര്‍ത്തകരാണ് അദ്ദേഹത്തെ പിന്തുണച്ചത്. പല പ്രമുഖ ലീഗ് നേതാക്കളും ഇതെല്ലാം കണ്ട് നിശബ്ദരായിരുന്നതേയുള്ളു.



ചുരുക്കത്തില്‍ പാണക്കാട് തറവാട്ടില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി ഔട്ടാവുന്നതായി പറയാം . പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മക്കള്‍ തന്നെ കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തെത്തിയത് ലീഗ് നേതൃത്വത്തെ അമ്പരപ്പിച്ചു. മോയിന്‍ അലിയെ ലീഗ് നേതൃത്വം തള്ളിപറഞ്ഞെങ്കിലും അത് കുഞ്ഞാലിക്കുട്ടിയെ സമാധാനിപ്പിക്കാന്‍ വേണ്ടി മാത്രമായിരുന്നു.

ശിഹാബ് തങ്ങളെ കുരുതികൊടുക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് പാണക്കാട് തങ്ങളുടെ മകന്‍ മൊയിന്‍ അലി പരസ്യ പ്രസ്താവന നടത്തി. ദിനപത്രങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോയിന്‍ അലി നയം വ്യക്തമാക്കിയത്. ഇതിനെതിരെയാണ് പ്രതിഷേധമുണ്ടായത്.

 



നാലുപതിറ്റാണ്ടായി ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നാണ് മൊയിന്‍ അലി പറഞ്ഞത്. ചന്ദ്രികയിലെ ഫിനാന്‍സ് മാനേജര്‍ സമീറിനെ ഉള്‍പ്പെടെ വച്ചത് കുഞ്ഞാലിക്കുട്ടിയാണെന്നും അലി വെളിപ്പെടുത്തി.

പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും തങ്ങളുടെ മകന്‍ ആരോപിച്ചു. പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ഹൈദരലി ശിഹാബ് തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് കഴിയുന്നതെന്നും മൊയീന്‍ അലി വ്യക്തമാക്കി.

 



ചന്ദ്രിക കള്ളപ്പണക്കേസില്‍ ഇഡി പാണക്കാട് തങ്ങളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെയാണ് ലീഗിലെ അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവന്നത്. തങ്ങളെ മുമ്പ് കേസില്‍ ഇഡി ചോദ്യം ചെയ്തതായുള്ള വിവരം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.

ചോദ്യം ചെയ്യലിനായി ഇഡി ഉദ്യോഗസ്ഥര്‍ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലാണ് ആദ്യം എത്തിയത്. ശേഷം അവിടെ നിന്നും സ്വകാര്യ വാഹനത്തിലാണ് പാണക്കാട് എത്തിയത്. ചോദ്യം ചെയ്യാന്‍ എത്താത്തതിന് ശരീരികാസ്വസ്ഥ്യം കാരണമായി പറഞ്ഞതിനാലാണ് ഇഡി വീട്ടില്‍ തന്നെ എത്തി ചോദ്യം ചെയ്തത്. പാലാരിവട്ടം പാലത്തിന്റെ അഴിമിതി പണം അടക്കമുള്ള കള്ളപ്പണം ചന്ദ്രികയില്‍ നിക്ഷേപിച്ചുവെന്നാണ് കേസ്.

മുസ്ലീം ലീഗിന്റെ കീഴിലുള്ള അബ്ദുറഹാമാന്‍ നഗര്‍ സഹകരണ ബാങ്കില്‍ 110 കോടിയുടെ കള്ളപ്പണം കണ്ടെത്തിയതിലും അന്വേഷണം നേരിടുകയാണ്. ഇതില്‍ 3.5 കോടിയുടെ കള്ളപ്പണം കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാസിഖ് പാണ്ടിക്കാടിന്റെ പേരിലുള്ളതാണെന്നാണ് വിവരം. ഇവിടെ അക്കൗണ്ട് ഉള്ള 71 ആളുകളെ കണ്ടെത്താനായിട്ടില്ല. 3.5 കോടി ഇവരുടെ അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്. ഈബാങ്കില്‍ 600 കോടിയോളം രൂപയുടെ കള്ളപ്പണം ഉണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.

കുഞ്ഞാലിക്കുട്ടി നാല് വെള്ളിക്കാശിന് വേണ്ടി പാണക്കാട് ഹൈദരലി തങ്ങളെ വഞ്ചിച്ചുവെന്നാണ് മുന്‍മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞത്. തങ്ങളെ ഇ.ഡി. ചോദ്യം ചെയ്യുന്നതിന് വഴിയൊരുക്കിയ കുഞ്ഞാലിക്കുട്ടിയാണ് യഥാര്‍ത്ഥ കുറ്റവാളിയെന്നും അദ്ദേഹം പറഞ്ഞു.

 



കോടികള്‍ വെട്ടിച്ച കുഞ്ഞാലിക്കുട്ടി കേരളത്തില്‍ നിയമസഭയില്‍ വന്നു പോയി സുഖമായി ജീവിക്കുന്നു. തങ്ങള്‍ കുടുംബത്തെയും മുസ്ലീം ലീഗിനേയും ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ക്ക് ഇതില്‍ വേദനയുണ്ടെന്നും പാര്‍ട്ടിക്കുള്ളില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധം ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ജനുവരിയില്‍ നിര്‍ത്തലാക്കിയ ചന്ദ്രക ദിനപത്രത്തിന്റെ യു.എ.ഇ. എഡിഷന്റെ പ്രിന്റിങ് ചാര്‍ജ് ഇനത്തില്‍ സ്വദേശി കമ്പനിക്ക് നല്‍കാനുള്ള ആറ് കോടിയോളം രൂപയുടെ കുടിശ്ശിക നല്‍കാനെന്ന പേരില്‍ 4.5 കോടി യുഎ.ഇ. ദിര്‍ഹം പിരിച്ചെടുത്തു. എന്നാല്‍, ഇതില്‍ ഒരു രൂപ പോലും പത്രം അച്ചടിച്ച കമ്പനിക്ക് നല്‍കാതെ കേരളത്തിലുള്ളവര്‍ പോക്കറ്റിലാക്കുകയാണ് ചെയ്തതെന്നും ജലീല്‍ ആരോപിച്ചു.

 



ഖത്തറിലെ പി.ഡി.എഫ്, എഡിഷന്‍ മാത്രമാണ് കേരളത്തിന് പുറത്ത് ഇപ്പോള്‍ ചന്ദ്രികയ്ക്ക് ഉള്ളത്. കെ.എം.സി.സികളുടെ തലപ്പത്ത് തന്റെ സില്‍ബന്ധികളെ കുഞ്ഞാലിക്കുട്ടി പ്രതിഷ്ഠിച്ചിരിക്കുന്നത് കെ.എം.സി.സിയെയും മുസ്ലീം ലീഗിനേയും വളര്‍ത്താനല്ലെന്നും തന്റെ പോക്കറ്റിലേക്ക് പണം പിരിച്ച് കോടികള്‍ എത്തിക്കാന്‍ മാത്രമാണെന്നും ജലീല്‍ ആരോപിച്ചു.

കുഞ്ഞാലിക്കുട്ടിയുടെ കാലിന് കീഴിലെ മണ്ണ് കര്‍ക്കിടക മഴയില്‍ ഒലിച്ചുപോകുന്നത് അദ്ദേഹത്തിനറിയാം. തത്കാല ശാന്തിക്ക് വേണ്ടി അലയുകയാണ് അദ്ദേഹം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (7 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (23 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (33 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (53 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (1 hour ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends