Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സുധേഷ് കുമാര്‍ ആശയുടെ കൊട്ടാരത്തില്‍ പ്രത്യേകിച്ച് പണിയൊന്നുമില്ല വിജിലന്‍സ് പൂട്ടി

06 AUGUST 2021 10:42 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന വിജിലന്‍സ് നിഷ്‌ക്രിയമായി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ വിജിലന്‍സിനെ നിഷ്‌ക്രിയമാക്കിയെങ്കിലും വിജിലന്‍സ് ഡിജി പി സുധേഷ്  കുമാറിനെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് പരിഗണിക്കാതായതോടെ വിജിലന്‍സ് വകുപ്പ് പേരിന് മാത്രമായി.

അനില്‍ കാന്ത് വിരമിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. സര്‍ക്കാര്‍ പറയുന്നതെല്ലാം അനുസരിച്ചാല്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും തനിക്ക് സംസ്ഥാന പോലീസ് മേധാവിയായി സ്ഥാനക്കയറ്റം കിട്ടുമെന്ന് സുധേഷ് കുമാര്‍ പ്രതീക്ഷിക്കുന്നു. സര്‍ക്കാര്‍ പറയുന്നതെല്ലാം അനുസരിക്കാനാണ് തീരുമാനം.

 



പാലക്കാട് ചെക്ക്‌പോസ്റ്റുകളിലെ മോട്ടോര്‍ വാഹന വകുപ്പ് അഴിമതി വിജിലന്‍സ് കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നത് ഇതുകൊണ്ടാണ്. കഴിഞ്ഞമാസം 27 ന് വാളയാറില്‍ നിന്നും ഒന്നേമുക്കാല്‍ ലക്ഷം കോഴപ്പണം കണ്ടെത്തിയിട്ടും ഒരുദ്യോഗസ്ഥനെതിരെ പോലും നടപടിയെടുത്തില്ല. ചെക്ക് പോസ്റ്റ് വരുമാനത്തിന്റെ മൂന്നിരട്ടി കോഴപ്പണമായിരുന്നു വാളയാറില്‍ കണ്ടെത്തിയത്.

വാളയാറും വേലന്താവളവും ഉള്‍പ്പെടുന്ന പാലക്കാട്ടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ മത്സരിക്കുന്നെന്നായിരുന്നു വിജിലന്‍സ് മൂന്നുമാസം മുന്‍പ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്. ഇവിടെയെത്തുന്ന ഉദ്യോഗസ്ഥരുടെ ഉന്നം കോഴയാണെന്നും അഞ്ച് വര്‍ഷത്തിനിടെ നടത്തിയ 62 മിന്നല്‍ പരിശോധനകളുടെ വെളിച്ചത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി.

 

 

കഴിഞ്ഞ മാസം 27 ന് രാത്രി നടത്തിയ പരിശോധനയില്‍ 1.71 ലക്ഷം രൂപയാണ് കോഴപ്പണമായി കണ്ടെത്തിയത്. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് ഉദ്യോഗസ്ഥരുടെ ആറ് മണിക്കൂറിലെ കോഴ വരുമാനമായിരുന്നു ഇത്. സര്‍ക്കാരിലേക്ക് നികുതിയിനത്തില്‍ ലഭിച്ചതാവട്ടെ 63000 രൂപ മാത്രമായിരുന്നു.

മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല. ഈ ആറുപേരും അടുത്ത ഷിഫ്റ്റില്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇതേ വിജിലന്‍സ് സംഘം രണ്ടുമാസം മുന്‍പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ പിടികൂടിയിരുന്നു. അവരിപ്പോഴും സസ്പന്‍ഷനിലാണ്. ദിവസവും ലക്ഷങ്ങള്‍ കോഴവാങ്ങുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മാത്രം സര്‍ക്കാര്‍ തണലില്‍ സുരക്ഷിതരായിരിക്കുന്നു.

 



മോട്ടോര്‍ വാഹന വകുപ്പിന്റെ കാര്യത്തില്‍ മാത്രമല്ല വിജിലന്‍സും സര്‍ക്കാരും ഇരട്ടത്താപ്പ് കാണിക്കുന്നത്. മിക്കവാറും എല്ലാ വകുപ്പുകളിലും ഉദ്യോഗസ്ഥരെ കൈയയച്ച് സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് സര്‍ക്കാര്‍ വിലാസം അഴിമതിയാണ്. സര്‍ക്കാറിന്റെ എല്ലാ വകുപ്പുകളിലും അഴിമതി നിര്‍ബാധം നടക്കുന്നു.

സാധാരണ റിപ്പോര്‍ട്ട് നല്‍കിയിട്ട് നടപടിയെടുത്തില്ലെങ്കില്‍ വിജിലന്‍സ് സര്‍ക്കാരിനെ സമീപിക്കാറുണ്ട്. എന്നാല്‍ സുധേഷ് കുമാര്‍ ചുമതലയേറ്റതോടെ അതും നിന്നു. താന്‍ എന്തിന് പുലിവാല്‍ പിടിക്കുന്നു എന്നാണ് സുധേഷ് കുമാറിന്റെ ചിന്ത.ഡി ജി പിയുടെ ഒന്നാം ഊഴം പോയെങ്കിലും രണ്ടാം ഊഴത്തില്‍ താന്‍ പരിഗണിക്കപ്പെടുമെന്ന് തന്നെ അദ്ദേഹം വിശ്വസിക്കുന്നു. അതിനുള്ള കരുക്കള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് അദ്ദേഹം നടത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിന്റ പിന്തുണ സുധേഷിനാണ്.



മറ്റൊരു ജേക്കബ് തോമസാകാന്‍ സുധേഷ് കുമാര്‍ തയ്യാറല്ല. പിണറായി ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്നതാണ് അദ്ദേഹത്തിന്റെ ശീലം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (5 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (21 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (31 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (51 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (1 hour ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends