Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഗൂഗിള്‍ റിവ്യൂവില്‍ ദുരൂഹത അവസാനിക്കുന്നില്ല... കൊല്ലപ്പെട്ട മാനസയും ആത്മഹത്യ ചെയ്ത രഖിലും ഒരുമിച്ചുള്ള ചിത്രം പുറത്ത് വിട്ടത് സുഹൃത്ത്? റിസപ്ഷനിലെ നിധീഷ് എന്നയാളുടെ പെരുമാറ്റം എടുത്ത് പറഞ്ഞ് രഖിൽ....

06 AUGUST 2021 10:42 AM IST
മലയാളി വാര്‍ത്ത

എറണാകുളത്തെ ഫൈവ് സ്റ്റാർ ഹോട്ടലിൽ കൊല്ലപ്പെട്ട മാനസയും ആത്മഹത്യ ചെയ്ത രഖിലും ഒരുമിച്ച് മുറിയെടുത്ത റിവ്യൂ പോസ്റ്റിൽ വന്ന ചിത്രം സംബന്ധിച്ച് ദുരൂഹത വർദ്ദിക്കുന്നു. ഹോട്ടലില്‍ നിന്നും വളരെ നല്ല അനുഭവമാണ് ഉണ്ടായതെന്നും സ്റ്റാഫുകളുടെ സര്‍വ്വീസും മികച്ചതാണെന്നും, ഹോട്ടലിലെ റിസപ്ഷനിലെ നിധീഷ് എന്നയാളുടെ പെരുമാറ്റവും ഹൃദ്യമായിരുന്നു എന്നുമാണ് കലൂരിലെ സിദ്ര പ്രിസ്റ്റീന്‍ ഹോട്ടല്‍ ആന്‍ഡ് പോര്‍ട്ടിക്കോ ഹാള്‍സ് എന്ന പഞ്ച നക്ഷത്ര ഹോട്ടലിന്റെ ഗൂഗിള്‍ റിവ്യൂവില്‍ മൂന്നാഴ്ച മുമ്പ് രഖിൽ കുറിച്ചത്. കൊലപാതകത്തിന് തൊട്ടു പിന്നാലെ ഈ റിവ്യുവിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്ത് വന്നതോടെയാണ് വിഷയം ചർച്ചയ്ക്കിടവച്ചത്.

ഈ ചിത്രം വ്യാജമാണോ എന്ന സംശയവും, ഇതിന് പിന്നിൽ രഖിലിന് ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മാനസയെ കൊലചെയ്യാന്‍ തീരുമാനിക്കുന്നതിന് മുന്‍പ് തന്നെ ഇരുവരും ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോ റിവ്യൂവില്‍ ഇട്ടതായാണ് ലഭിക്കുന്ന സൂചനകള്‍. ഇക്കാര്യം രഖില്‍ തന്റെ ഏതെങ്കിലും സുഹൃത്തിനെ അറിയിച്ചിരിക്കാം. എന്തെങ്കിലും പ്രശ്നമുണ്ടാകുകയാണെങ്കില്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കാം.

ആയിരത്തിലധികം റിവ്യൂകളുള്ള ഹോട്ടലിന്റെ ഈ റിവ്യൂ മാത്രം കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല. അതിനാല്‍ തന്നെ ഇതിന് പിന്നില്‍ രഖിലിന്റെ സുഹൃത്തുക്കളുടെ സഹായം ലഭ്യമായിട്ടുണ്ട് എന്ന് തന്നെ ഉറപ്പിക്കാം. ഇക്കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നതായാണ് വിവരം. ഈ സുഹൃത്തിനെ കണ്ടെത്തിയാല്‍ തോക്ക് വന്ന വഴി മനസ്സിലാക്കാനും കഴിയും. ഫോട്ടോയിലുള്ളത് മാനസയാണോ എന്നത് സംബന്ധിച്ച് സംശയം നിലനിൽക്കുമ്പോഴും രഖിലിനൊപ്പം ഹോട്ടലിൽ ഒരു പെൺകുട്ടി ഒപ്പമെത്തിയിരുന്നുവെന്ന് ഹോട്ടൽ അധികൃതർ ഉറപ്പിച്ച് പറയുന്നുണ്ട്.


മാനസയെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാൻ രഖിലിനെ പ്രേരിപ്പിച്ചത് എന്താണെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നുണ്ട്. ഇരുവരുടെയും ബന്ധത്തെ വിലക്കി പോലീസിൽ മാനസയുടെ വീട്ടുകാർ പരാതി നൽകിയിരുന്നുവെന്ന വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. രഖിൽ മാനസയെ ശല്യം ചെയ്യുന്നുവെന്നാണ് വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നത്.

പക്ഷെ അഗാധമായ സ്നേഹത്തിലായിരുന്നു ഇരുവരുമെന്ന സൂചിപ്പിക്കുന്നതായിരുന്നു ഒരുമിച്ചുള്ള ചിത്രം. പരാതി നൽകി മൂന്നാഴ്ചകൾക്ക് ശേഷമാണ് നെല്ലിക്കുഴിയിലെത്തി നിശ്ചയിച്ചുറപ്പിച്ച പോലെ രഖിൽ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ 30നാണ് വാടകവീട്ടില്‍വെച്ച്‌ രാഖില്‍ വെടിവെച്ചുകൊന്നത്. അതേ തോക്കുകൊണ്ട് നിറയൊഴിച്ച്‌ രാഖിലും ജീവനൊടുക്കി. ഇരുവര്‍ക്കുമിടയില്‍ വ്യക്തിപരമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നു പൊലീസ് പറയുന്നു. മാനസയുടെ ചെവിക്കു സമീപവും നെഞ്ചിലും വെടിയേറ്റിട്ടുണ്ട്. രാഖില്‍ തലയിലേക്കു സ്വയം വെടിവയ്ക്കുകയായിരുന്നു.

ഹൗസ് സര്‍ജന്മാരായ മറ്റു 3 പെണ്‍കുട്ടികള്‍ക്കൊപ്പം ഡെന്റല്‍ കോളജിനു സമീപമുള്ള വീടിന്റെ ഒന്നാം നില വാടകയ്ക്കെടുത്തു താമസിക്കുകയായിരുന്നു മാനസ. 100 മീറ്റര്‍ മാറി വാടകയ്ക്കു മുറിയെടുത്തു രഖിലും കഴിഞ്ഞ നാലിനു താമസമാക്കി. മാനസ ഒപ്പം താമസിക്കുന്നവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണു രഖില്‍ കടന്നുവന്നത്.

'ഇയാള്‍ എന്തിനാണ് ഇവിടെ വന്നത്' എന്നുചോദിച്ച്‌ എഴുന്നേറ്റ മാനസയുടെ കൈകളില്‍ പിടിച്ച്‌ രഖില്‍ അടുത്തമുറിയിലേക്കു വലിച്ചുകൊണ്ടുപോയി. ബഹളത്തിനിടെ 3 വെടിയൊച്ചകള്‍ കേട്ടതോടെ പെണ്‍കുട്ടികള്‍ നിലവിളിച്ച്‌ ആളെക്കൂട്ടി. വീട്ടുടമയുടെ നേതൃത്വത്തില്‍ കതകു തുറന്ന് അകത്തുകയറിയ നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടുത്ത മാസം ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാനിരിക്കെയാണു മാനസയുടെ മരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (8 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (24 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (34 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (54 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (1 hour ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends