പെരുമ്പാവൂരില്‍ ഗൃഹനാഥന്‍ ഭാര്യയ്ക്കും മക്കള്‍ക്കും മുന്നില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി

പെരുമ്പാവൂരില്‍ ഗൃഹനാഥന്‍ ഭാര്യയ്ക്കും മക്കള്‍ക്കും മുന്നില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി. കോതമംഗലം ചെറുവട്ടൂര്‍ ഓലിച്ചാലില്‍ അബ്ദുല്‍ സലാം (48) ആണ് മരിച്ചത്.
പോഞ്ഞാശേരി എംഎച്ച് കവലയില്‍ കഴിഞ്ഞ രാത്രിയായിരുന്നു സംഭവം നടന്നത്. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ഇയാള്‍ രാത്രി മണ്ണെണ്ണയും വെട്ടുകത്തിയുമായി ഇവിടെ എത്തുകയായിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു.
പേടിച്ചു പോയ ഭാര്യ ഹസീനയും മക്കളും രണ്ടാം നിലയിലെ വീട്ടില്‍ നിന്നു പുറത്തു കടക്കുകയും വാതില്‍ അടയ്ക്കുകയും ചെയ്തു. ഇതോടെ മുറിക്കുള്ളില്‍ കയറിയ ഇയാള്‍ ജീവനൊടുക്കുകയായിരുന്നു.
ഫയര്‍ഫോഴ്‌സെത്തി തീ അണച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. നാളുകളായി കുടുംബ പ്രശ്‌നങ്ങള്‍ മൂലം ഭാര്യയും ഭര്‍ത്താവും അകന്നു കഴിയുകയായിരുന്നു.
https://www.facebook.com/Malayalivartha























