പ്രശസ്ത കാര്‍ട്ടൂണിസ്റ്റും നാടന്‍പാട്ട് കലാകാരനുമായ പി എസ് ബാനര്‍ജി അന്തരിച്ചു
പ്രശസ്ത കാര്‍ട്ടൂണിസ്റ്റും നാടന്‍പാട്ട് കലാകാരനുമായ പി എസ് ബാനര്‍ജി അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ചികിത്സയിലിരിക്കെ വെളളിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്. ടെക്നോപാര്‍ക്കിലെ ഒരു ഐ ടി സംരംഭത്തില്‍ ഗ്രാഫിക് ഡിസൈനറായിരുന്നു. ലളിതകലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ചിത്രകാരന്, പാട്ടുകാരന് എന്നീ നിലകളില്‍ ഏറെ ശ്രദ്ധേയനായിരുന്നു. താരക പെണ്ണാളേ, കൊച്ചിക്കാരത്തി കൊച്ചു പെണ്ണേ തുടങ്ങി ഒട്ടേറെ നാടന്‍ പാട്ടുകള്‍ പാടിയത് ബാനര്‍ജി ആയിരുന്നു. ലളിതകലാ അക്കാദമിയുടെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് രണ്ടാഴ്ച മുന്‍പാണ് ബാനര്‍ജി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച യുവ പ്രതിഭയായി 2014ല്‍ സംസ്ഥാന ഫോക് ലോര്‍ അക്കാദമി ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.
https://www.facebook.com/Malayalivartha