രണ്ടു മക്കളെയും ഭർത്താവിനെയും ഉപേഷിച്ച് കാമുകനോടൊപ്പം ജീവിതം ആരംഭിച്ചു; കൊല്ലത്തെ ഒരു സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ ആണെന്ന് പറഞ്ഞു പറ്റിച്ചും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച് ആളുകളെ വിശ്വാസത്തിലെടുത്ത് മുക്കുപണ്ടം പണയം വെയ്ക്കും: മിനി മുത്തൂറ്റിൽ തട്ടിപ്പ് നടത്തിയ് ഇരുവരെയും പിടികൂടിയതിങ്ങനെ!

വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച് തട്ടിപ്പ് നടത്തിയ കാമുകനും കാമുകിയും അറസ്റ്റിൽ. മിനി മുത്തൂറ്റിന്‍റെ കല്ലമ്പലം ശാഖയില്‍ വിവിധ ദിവസങ്ങളിലായി മുക്കുപണ്ടം പണയം വെച്ച് 55,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ രണ്ടുപേര്‍ അറസ്റ്റില്‍. കല്ലുവാതുക്കല്‍ മേവനകോണം ചരുവിള പുത്തന്‍ വീട്ടില്‍ ശാരി (31), കല്ലുവാതുക്കല്‍ ഇളംകുളം പേഴുവിള വീട്ടില്‍ ഗോപു (29) എന്നിവരെയാണ് കല്ലമ്ബലം പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടു കുട്ടികളുടെ മാതാവായ ശാരി ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനായ ഗോപുവിനോടൊപ്പം താമസിച്ച് വരികയായിരുന്നു. കൊല്ലത്തെ ഒരു സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ ആണെന്ന് പറഞ്ഞു പറ്റിച്ചും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച് ആളുകളെ വിശ്വാസത്തിലെടുത്തുമാണ് ഇവര്‍ തട്ടിപ്പ് നടത്തിവന്നതെന്ന് പൊലീസ് പറഞ്ഞു.
വര്‍ക്കല ഡിവൈ.എസ്.പി ബാബുക്കുട്ടന്‍റെ നിര്‍ദേശപ്രകാരം കല്ലമ്ബലം ഐ.എസ്.എച്ച്.ഒ ഐ. ഫറോസിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഗംഗ പ്രസാദ്, അനില്‍ കുമാര്‍, എ.എസ്.ഐ സുനില്‍, എസ്.സി.പി.ഒ സുരാജ്, സി.പി.ഒ കവിത, ഷീബ, സോളി മോള്‍ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























