ചികിത്സയിലായിരുന്ന അമ്മ മകന്റെ ചവിട്ടേറ്റ് മരിച്ചു; ദാരുണമായ സംഭവം ചേർത്തലയിൽ

ചേര്‍ത്തലയില്‍ ചികിത്സയിലായിരുന്ന അമ്മ മകന്റെ ചവിട്ടേറ്റ് മരിച്ചു. മകന്‍ ബിനുവിനെതിരെ (40) പൊലീസ് നരഹത്യയ്ക്കു കേസ് രജിസ്റ്റർ ചെയ്തു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 12-ാം വാര്‍ഡില്‍ കാരിടവെളിയില്‍ പരേതനായ ശിവദാസന്റെ ഭാര്യ രുക്മിണിയാണ് (64) മരിച്ചത്.
ജൂലൈ 20നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: പ്രദേശവാസികളില്‍ ചിലരില്‍ നിന്നും ബിനു പണം കടം വാങ്ങിയിരുന്നു.
പണം തിരികെ വാങ്ങാന്‍ വന്നവരുമായി ബിനു വാക്കുതര്‍ക്കം ഉണ്ടാക്കുകയും, ഇത് കയ്യാങ്കളിയിലേക്കും നീണ്ടു. ഇതോടെ അമ്മ രുക്മിണി ബിനുവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.
ഇതിനിടെയാണ് രുക്മിണിയെ അസഭ്യം പറയുകയും ചവിട്ടി നിലത്തിടുകയും ചെയ്തത്. വീഴ്ചയില്‍ തലയ്ക്കിടിയേറ്റ രുക്മിണിയെ ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പിന്നീട് നിര്‍ബന്ധപൂര്‍വം ഡിസ്ച്ചാര്‍ജ് വാങ്ങി വീട്ടിലെത്തിച്ചു. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച വൈകിട്ട് മരിച്ചു.
രോഗിക്ക് കൂട്ടിരിപ്പുകാര്‍ ആരുമില്ലെന്ന് ആശുപത്രിയില്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























