Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ചെളിയിൽ നിന്ന് എന്നെ ഉയർത്തി, തോളെല്ലിൽ നിന്നു വേർപെട്ട എന്റെ രണ്ടു കൈകൾ സ്വന്തം ഉടുതുണി കീറി സ്ട്രച്ചറിൽ കെട്ടി, ഒന്നുമില്ല –കണ്ണടച്ചു കിടക്കൂ എന്ന് പറഞ്ഞു; വാഷ്റൂമിലേക്ക് എടുത്തുകൊണ്ടുപോയി ഷർട്ട് വെട്ടി, പാന്റ്സ് അഴിച്ച്, അടിവസ്ത്രം നീക്കി കൈകൾ വേദനിപ്പിക്കാതെ കഴുകി തന്നു... നടുക്കുന്ന ആ ഓർമ്മയ്ക്ക് ഒരാണ്ട് തികയുമ്പോൾ രക്ഷയുടെ കരങ്ങൾക്ക് നന്ദി പറഞ്ഞ് അവർ

07 AUGUST 2021 06:38 AM IST
മലയാളി വാര്‍ത്ത

കരിപ്പൂരുകാരുടെ മനസ്സില്‍ നിന്നും ഒരിക്കലും മായാത്ത ദിവസമാണ് 2020 ഓഗസ്റ്റ് 7. പെരുമഴയുള്ള ആ രാത്രി ആകാശത്ത് നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പറന്നിറങ്ങിയ ദുരന്തമായിരുന്നു ഐ.എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം. 150ഓളം പേര്‍ പരുക്കേറ്റ് ആശുപത്രിയിലായി. 21പേരുടെ ജീവൻ പൊലിഞ്ഞു. മരണമടഞ്ഞവരില്‍ ഏറെയും കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരായിരുന്നു. കരിപ്പൂർ വിമാന ദുരന്തം നടന്ന് ഇന്നേക്ക് ഒരാണ്ട് തികയുമ്പോഴും അപകടത്തിന്റെ നടുക്കത്തിലും വേദനയിലുമാണ് അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് പാതിജീവിതം ജീവിക്കുന്ന പ്രവാസികളടക്കമുള്ളവർ.

വലിയ ശബ്ദത്തോടെ വിമാനം താഴ്ചയിലേക്കു പതിച്ചും പിളർന്നതുമെല്ലാം നടുക്കത്തോടെയാണ് ആ ദുരന്ത യാത്രയിൽ ഉണ്ടായിരുന്ന ചങ്ങരംകുളം സ്വദേശി ആഷിഖ് പെരുമ്പാൾ ഓർക്കുന്നത്. എമർജൻസി വാതിലിന് അടുത്തായതിനാൽ പുറത്തിറങ്ങി രണ്ടടി വച്ചതേ ഉണ്ടായിരുന്നുള്ളൂ. താഴെ വീണു. ബോധം തെളിയുമ്പോൾ, ചോരപുരണ്ട് ചെളിനിറഞ്ഞ പുല്ലിൽ കിടക്കുകയാണ്. അനുജൻ മുഹമ്മദ് ഷഹീൻ അടുത്തിരുന്നു കരയുന്നു. തലയ്ക്കു പരുക്കേറ്റ അവൻ ചോരയിൽ മുങ്ങിയിട്ടുണ്ട്. എന്റെ രണ്ടു കയ്യും തോളെല്ലിൽനിന്നു വേർപെട്ട് തൂങ്ങിയിരുന്നു.

കൈകൾ ശരീരത്തിൽ ഉള്ളതായി തോന്നിയതേയില്ല. കൈകൾ എവിടെ എന്ന ചോദ്യം കേട്ടാണ് ആ രക്ഷയുടെ കരങ്ങൾ എന്റെ മേൽ പതിച്ചത്. ‘‘ചെളിയിൽനിന്ന് എന്നെ ഉയർത്തി, തോളെല്ലിൽ നിന്നു വേർപെട്ട എന്റെ രണ്ടു കൈകൾ സ്വന്തം ഉടുതുണി കീറി സ്ട്രച്ചറിൽ കെട്ടി, ഒന്നുമില്ല –കണ്ണടച്ചു കിടക്കൂ എന്ന് അയാൾ പറഞ്ഞു. എന്നെ വൃത്തിയാക്കാൻ ഡോക്ടർ ആവശ്യപ്പെട്ടപ്പോൾ വാഷ്റൂമിലേക്ക് എടുത്തുകൊണ്ടുപോയി ഷർട്ട് വെട്ടി, പാന്റ്സ് അഴിച്ച്, അടിവസ്ത്രം നീക്കി കൈകൾ വേദനിപ്പിക്കാതെ എന്നെ ചിലർ കഴുകിയെടുത്തു. ഏതു നിമിഷവും വിമാനം അഗ്നിക്കിരയാകുമെന്ന മുറിയിപ്പുണ്ടായിട്ടും രക്ഷിക്കാനിറങ്ങി.

 

 

 

ഞങ്ങളുടെയെല്ലാം ഖൽബായിരുന്നു നിങ്ങൾ കൊണ്ടുപോയത്, ഒന്നുമാത്രം അറിയാം നിങ്ങളുടെ സ്ഥലം കൊണ്ടോട്ടിയാണ്...’ ആഷിഖ് പെരുമ്പാൾ ആശുപത്രി വിട്ട ശേഷം 2020 ഓഗസ്റ്റ് 15നു സമൂഹ മാധ്യമത്തിലിട്ട കുറിപ്പിലെ ചില വരികളായിരുന്നു ഇത്. പിന്നീട് ആ രക്ഷകരെ തിരിച്ചറിഞ്ഞു. വിമാനത്താവളത്തിനു സമീപത്തെ ജുനൈദ് മുക്കൂടും റിലീഫ് ആശുപത്രിയിൽ ജുനൈദിനൊപ്പം കൂട്ടിനെത്തിയത് എക്സ്റേ ടെക്നീഷ്യൻ വിനീഷും ആണെന്ന് ആഷിഖ് പറഞ്ഞു.

ഓരോ യാത്രക്കാരെയും വിമാനത്തിൽനിന്നു രക്ഷപ്പെടുത്താനും ആശുപത്രികളിലെത്തിക്കാനും ബന്ധുക്കളെ തേടിപ്പിടിക്കാനും രക്തം നൽകാനും ഭക്ഷണമെത്തിക്കാനുമെല്ലാം ആ രാത്രി സർവ സന്നാഹത്തോടെ കൊണ്ടോട്ടി ഉണർന്നിരുന്നു. വിമാനം കത്തി പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടായിട്ടും കോവിഡ് വ്യാപനമുള്ള കണ്ടെയ്ൻമെന്റ് സോൺ ആയിട്ടും അതെല്ലാം വകവെക്കാതെ നടന്ന രക്ഷാപ്രവർത്തനം ലോകം കേട്ടത് ആശ്ചര്യത്തോടെയാണ്.

ദുബായിൽ ഒരേ കമ്പനിയിൽ ജോലി ചെയ്തിരുന്ന ആഷിഖ് പെരുമ്പാൾ, സഹോദരൻ മുഹമ്മദ് ഷഹീൻ, സുഹൃത്തുക്കളായ അലി മീത്തൽ, കോഴിക്കോട് സ്വദേശി ഷംസുദ്ദീൻ എന്നിവർ ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് ഒന്നിച്ചായിരുന്നു മടങ്ങിയത്. വിമാനാപകടത്തിലുണ്ടായ പലതരത്തിലുള്ള പരുക്കുകളിൽനിന്ന് അവരെല്ലാം മുക്തരായി വരുന്നതേയുള്ളൂ. ജീവിതത്തിലേക്കു തിരിച്ചെത്തിച്ച രക്ഷാപ്രവർത്തകരോട് നന്ദി അറിയിച്ചും അവരെ കാണാനാഗ്രഹിച്ചും പലരും സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടിരുന്നു. അവരിൽ ചിലർ നേരിൽ കണ്ടു. ചിലർ ഫോൺ വഴിയും. തമ്മിൽ കാണാത്തവരാണ് ഏറെയും.

മുണ്ടക്കോട്ടുകുർശ്ശി മോളൂർ വട്ടപറമ്പിൽ വീട്ടിൽ നിസാമുദ്ദീനും (22), മോളൂർ ചോലക്കുന്നത്ത് വീട്ടിൽ മുഹമ്മദ് മുസ്തഫ(28യ്ക്കും തങ്ങളുടെ ജീവിതം ഇല്ലാതാക്കിയ ആ അപകടത്തെ കുറിച്ച് ഓര്‍ക്കാന്‍ തന്നെ കഴിയുന്നില്ല. അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരായിരുന്നു ഇരുവരും. നിസാമുദ്ദീനും ഇളയ സഹോദരൻ മുഹമ്മദ് റിയാസും, മുഹമ്മദ് മുസ്തഫയും ഒരേ സീറ്റിലിരുന്നാണ് യാത്ര ചെയ്തിരുന്നത്. അപകടത്തിൽ മുഹമ്മദ് റിയാസ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

വിമാനത്തിന്റെ ലാന്റിംഗ് മഴയെ തുടർന്ന് പറഞ്ഞ സമയത്തിലും അൽപ്പം വൈകിയെങ്കിലും അപകട മുന്നറിയിപ്പൊന്നും നൽകിയിരുന്നില്ലെന്ന് നിസാമുദ്ദീനും മുഹമ്മദ് മുസ്തഫയും പറയുന്നു. അപകടമുണ്ടായ ഉടനെ ബോധം നഷ്ടമായ ഇവർക്ക് പിന്നീട് നടന്നതൊന്നും ഇപ്പോഴും ഓർത്തെടുക്കാൻ കഴിയുന്നില്ല. ഒരാഴ്ച കഴിഞ്ഞാണ് ബോധം തിരിച്ചു കിട്ടിയതെന്ന് മുഹമ്മദ് മുസ്തഫ പറയുന്നു. സഹോദരന്റെ മരണംപോലും അറിഞ്ഞിരുന്നില്ല. ഓർക്കുമ്പോൾ ഇന്നും പേടിയാണെന്നും ഇപ്പോഴും ഉറക്കത്തിൽ ഞെട്ടിയുണരാറുണ്ടെന്നും നിസാമുദ്ദീൻ പറയുന്നു.


അപകടത്തിൽ രണ്ടു കൈയ്യും കാലും ഒടിഞ്ഞ മുഹമ്മദ് മുസ്തഫക്ക് ഇപ്പോഴും നടക്കാൻ പരസഹായം വേണം. നിസാമുദ്ദീന്റെ കൈയ്യിലെ ഞെരമ്പിലും വലതുകാലിലുമായിരുന്നു പൊട്ടൽ. ചികിത്സയ്ക്ക് ഇൻഷ്വറൻസ് പരിരക്ഷ കിട്ടിയതൊഴിച്ചാൽ പരിക്കേറ്റ തങ്ങൾക്ക് വിമാന കമ്പനിയിൽ നിന്നോ കേന്ദ്ര - സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് ഇരുവരും പറഞ്ഞു. അപകടത്തെ തുടർന്ന് ജോലിക്കുപോകാൻ കഴിയാതായതും കൊവിഡും വലിയ പ്രതിസന്ധിസൃഷ്ടിച്ചു. വിമാന കമ്പനിയുമായി ചർച്ചകൾ നടന്നുവരുന്നുണ്ടെന്നും നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കാൻ സർക്കാർ തലത്തിൽ കൂടി ഇടപെടൽ ആവശ്യമാണെന്നും ഇവർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (15 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (21 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (39 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (57 minutes ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (12 hours ago)

Malayali Vartha Recommends