Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

വിവാഹം കഴിഞ്ഞ് മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ 3 കൺമണികൾക്ക് ജന്മം നൽകി 55കാരി; അമിത രക്തസ്രാവത്തിന് ചികിത്സതേടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയത് വഴിത്തിരിവായി:- ഗർഭപാത്രം നീക്കം ചെയ്യാനൊരുങ്ങിയിട്ടും, ഐ.വി.എഫ് ഇക്‌സി ചികിത്സയിലൂടെ സങ്കീർണതകളില്ലാതെ പ്രസവം

07 AUGUST 2021 06:43 AM IST
മലയാളി വാര്‍ത്ത

വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം മൂന്ന് കണ്മണികൾക്ക് ജന്മം നൽകി 55കാരി. ഇരിങ്ങാലക്കുട കാട്ടൂർ കുറ്റിക്കാടൻ വീട്ടിൽ ജോർജ് ആന്റണിക്കും ഭാര്യ സിസിക്കുമാണ് വിവാഹം കഴിഞ്ഞ് മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോൾ മൂന്ന് പൊന്നോമനകളെ താലോലിക്കാനുള്ള ഭാഗ്യം കിട്ടിയത്. രണ്ട് ആൺകുട്ടികളും, ഒരു പെൺകുട്ടിയുമാണ് ജനിച്ചത്. മൂന്നുപേരും അമ്മയോടൊപ്പം സുഖമായി ഇരിക്കുന്നു. മൂന്നു പേർക്കും ശരീരഭാരം ഒന്നര കിലോഗ്രാമിനു മുകളിലാണ്.

1987ൽ ആയിരുന്നു ജോർജും സിസിയും വിവാഹിതരായത്. 8 വർഷത്തോളം ഗൾഫിൽ ആയിരുന്നു ജോർജ്. പിന്നീട് നാട്ടിലെത്തി ഇരിങ്ങാലക്കുടയിൽ സ്വന്തം ബിസിനസ് ആരംഭിച്ചു. ഇതിനിടയിൽ ഗൾഫിലും നാട്ടിലും ചികിത്സകൾ നടത്തിയെങ്കിലും കുട്ടികൾ ഉണ്ടായില്ല. കഴിഞ്ഞ ജൂണിൽ നിർത്താതെയുള്ള രക്തസ്രാവം അലട്ടിയപ്പോൾ ഗർഭപാത്രം നീക്കം ചെയ്യാൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. ചികിത്സ കഴിഞ്ഞപ്പോൾ അവിടത്തെ ഡോക്ടറുടെ നിർദേശ പ്രകാരമാണ് മൂവാറ്റുപുഴയിലെ വന്ധ്യതാചികിത്സയ്ക്ക് പ്രശസ്തമായ സബൈൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ എത്തുന്നത്. എട്ടരമാസമായപ്പോൾ സിസേറിയൻ നടത്തി കുഞ്ഞുങ്ങളെ പുറത്തെടുക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞപ്പോൾ തന്നെ ചികിത്സ തുടങ്ങിയിരുന്നു. ചികിത്സയും പ്രാർത്ഥനയും തുടർന്നിട്ടും കുഞ്ഞിക്കാൽ കാണാനുള്ള മോഹം സഫലമായില്ല. ചികിത്സ നിറുത്തും, വീണ്ടും തുടരും... ഇതായിരുന്നു പതിവ്.അമിത രക്തസ്രാവത്തിന് ചികിത്സതേടി കഴിഞ്ഞ വർഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയതായിരുന്നു ഇവരുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഗർഭപാത്രം നീക്കംചെയ്യാമെന്നാണ് കരുതിയത്.

 

 

 

ഗർഭപാത്രത്തിന് കരുത്തുണ്ടെന്നും കുഞ്ഞിനുവേണ്ടിയുള്ള ശ്രമം തുടരണമെന്നും ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. അങ്ങനെയാണ് ഡോ. സബൈൻ ശിവദാസിന്റെ ചികിത്സ തേടിയത്. വൈകാതെ ഗർഭിണിയായി. ആശുപത്രിക്ക് അടുത്ത് വാടകവീട്ടിലേക്ക് താമസം മാറ്റി. സ്‌കാനിംഗിൽ മൂന്ന് കുഞ്ഞുങ്ങളുണ്ടെന്ന് കണ്ടതോടെ ഡോക്ടർക്ക് ആശങ്കയായി. ഒരു കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കണമെന്ന നിർദ്ദേശത്തോട് ദമ്പതികൾ യോജിച്ചില്ല. കാര്യമായ സങ്കീർണതകളില്ലാതെ പ്രസവം കഴിഞ്ഞതോടെ ഡോക്ടർക്ക് ആശ്വാസമായി.

ഇപ്പോൾ മൂന്നു പൊടിക്കുഞ്ഞുങ്ങളെ ഒരുമിച്ച് ലാളിക്കുന്നതിന്റെ ആഹ്ളാദത്തിലാണ് ജോർജും സിസിയും. ജൂലായ് 22ന് പിറന്ന കൺമണികളുമായി കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. കൊവിഡ് കാലമായതിനാൽ സന്ദർശകരെ പ്രോത്സാഹിപ്പിക്കുന്നില്ല. മക്കൾക്ക് റേഡിയേഷൻ ഏൽക്കുമെന്ന ഭയത്താൽ മൊബൈൽ ഫോൺ മാറ്റിവച്ചിരിക്കുകയാണ്. ഒപ്പം ദൈവത്തോടും, മൂവാറ്റപുഴ സബൈൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ ഡോക്ടർ സബൈൻ ശിവദാസിനോടുമുള്ള നന്ദിയും രേഖപ്പെടുത്തുകയാണ് ഇരുവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (16 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (22 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (40 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (58 minutes ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (12 hours ago)

Malayali Vartha Recommends