സംസ്ഥാനത്ത് കനത്ത മഴ.... സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.... ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമനത്തിനും സാധ്യത
സംസ്ഥാനത്ത് മഴ അതിശക്തമാകുമെന്ന് മുന്നറിയിപ്പ് നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
ബംഗാള്‍ ഉള്‍ക്കടലില്‍ ആഗസ്റ്റ് 19 ന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവാസ്ഥ നീരീക്ഷകര്‍ പറഞ്ഞു. തീരമേഖലകളില്‍ രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമനത്തിനും സാധ്യതയുണ്ട്. അതേ സമയം മല്‍സ്യബന്ധനത്തിനും കടലില്‍ പോകുന്നതിനും വിലക്കില്ല.
തെക്കു കിഴക്കന്‍ ബംഗ്ലാദേശിനു മുകളിലായി രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം കാലവര്‍ഷം പടിഞ്ഞാറന്‍ തീരത്ത് സജീവമായി തുടരും. കേരളത്തില്‍ വടക്കന്‍ ജില്ലകളിലൊഴികെ കാറ്റിന്റെ ഗതിയില്‍ വ്യതിയാനമുണ്ട്.
വടക്കന്‍ കേരളത്തില്‍ കനത്ത മഴ ഏറെ നേരം നീണ്ടു നില്‍ക്കാതെ ദിവസം രണ്ടോ മൂന്നോ തവണ പെയ്യും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് ഈ കാലയളവില്‍ കൂടുതല്‍ മഴ സാധ്യത.
"
https://www.facebook.com/Malayalivartha