കാറിടിച്ച് ബൈക്ക് യാത്രികയ്ക്ക് ദാരുണാന്ത്യം... പ്രതിശ്രുത വരനൊപ്പം യാത്ര ചെയ്യവേ പിന്നാലെയെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു, നിര്‍ത്താതെ പോയ ഡ്രൈവര്‍ അറസ്റ്റില്‍
കാറിടിച്ച് ബൈക്ക് യാത്രികയ്ക്ക് ദാരുണാന്ത്യം. ശ്രീനാരായണപുരം തീപ്പുകല്‍ മുടിയൂര്‍ക്കോണത്തു വീട്ടില്‍ ജയന്-വിലാസിനി ദമ്പതികളുടെ മകള്‍ വി.ജെ.അഞ്ജന (23)യാണു മരിച്ചത്.
ബൈക്ക് ഓടിച്ചിരുന്ന പ്രതിശ്രുതവരന് മഞ്ഞമല സ്വദേശി ആദര്‍ശ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. കാര്‍ ഡ്രൈവര്‍ പുനലൂര്‍ ആയിരനല്ലൂര്‍ ചരുവിള പുത്തന്‍വീട് ഷെരീഫ് (45) അറസ്റ്റിലായി.
ബൈക്ക് ഓടിച്ചിരുന്ന പ്രതിശ്രുത വരന് മഞ്ഞമല സ്വദേശി ആദര്‍ശ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. പിന്നാലെയെത്തിയ കാര്‍ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിര്‍ത്താതെ പോയ കാര്‍ പിന്നീട് പോലീസ് പിടിച്ചെടുത്തു. ഡ്രൈവര്‍ പുനലൂര്‍ ആയിരനല്ലൂര്‍ ചരുവിള പുത്തന്‍വീട് ഷെരീഫ(45) അറസ്റ്റിലായി.
രണ്ടു മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. വിവാഹത്തീയതി നിശ്ചയിച്ചിരുന്നില്ല. സംസ്കാരം ഇന്ന് നടക്കും.
https://www.facebook.com/Malayalivartha