Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

1.02 ലക്ഷം രൂപയുടെ കള്ളനോട്ട് കേസ്: തലസ്ഥാനത്തെ തേക്കുംമൂട് ഡ്രീം sച്ച് സ്ഥാപനം സ്ഥിതി ചെയ്യുന്ന 3 നില ഫ്ലാറ്റിൽ നിന്നും വ്യാജ കറൻസിയും നിർമ്മാണ സാമഗ്രികളും പിടിച്ചെടുത്ത കേസ് :  ആര്യനാട് ശ്യാമിനെയും ഉഷയേയും കുറ്റം ചുമത്തലിന് നവംബർ 15 ന് ഹാജരാക്കാനുത്തരവ്... ഒളിവിൽ പോയ ശ്യാമിനെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്നു: ശ്യാമിനെ അറസ്റ്റ് ചെയ്യാനും സ്വത്തുക്കൾ കണ്ടുകെട്ടാനും സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു: കോടതിയിൽ കീഴടങ്ങിയത് 2020 നവംബറിൽ

07 AUGUST 2021 07:30 AM IST
മലയാളി വാര്‍ത്ത

 1.02 ലക്ഷം രൂപയുടെ കള്ളനോട്ട് കേസിൽ പ്രതികളായ ആര്യനാട് ശ്യാമിനെയും കൂട്ടാളി ഉഷയെയും കുറ്റം ചുമത്തലിന് ഹാജരാക്കാൻ തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു.

 

നവംബർ 15 ന് രണ്ടു പ്രതികളെയും ഹാജരാക്കാൻ തിരുവനന്തപുരം സിറ്റി മെഡിക്കൽ കോളേജ് സർക്കിൾ ഇൻസ്പെക്ടറോടാണ് ജഡ്ജി എ.എസ്. മല്ലിക ഉത്തരവിട്ടത്. വധശ്രമം , സ്പിരിറ്റ് കടത്ത് ഉൾപ്പെടെ ഇരുപത്തി മൂന്നിലധികം കേസുകളിൽ കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയ പ്രതി ആര്യനാട് ശ്യാമിനെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്നു.

 

 

ശ്യാമിനെതിരെ കള്ളനോട്ട് കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും കോടതി പുറപ്പെടുവിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കാൻ മെഡിക്കൽ കോളേജ് സർക്കിൾ ഇൻസ്പെക്ടറോട് കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ പ്രതിയുടെ സ്ഥാവരജംഗമ സ്വത്തുക്കൾ കണ്ടു കെട്ടി സർക്കാരിലേക്ക് മുതൽ കൂട്ടാൻ വില്ലേജ് ഓഫീസർമാരോടും കോടതി ഉത്തരവിട്ടു.

 

വില്ലേജ് ഓഫീസർമാർ ജപ്തി നടപടി റിപ്പോർട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ശ്യാമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പുകളായ 82 , 83 പ്രകാരമാണ് കോടതി നടപടി. നടപടി പുരോഗമിക്കവേ ശ്യാം 2020 നവംബറിൽ മെഡിക്കൽ കോളേജ് പോലീസിൻ്റെ ഒത്താശയോടെ കോടതിയിൽ കീഴടങ്ങുകയായിരുന്നു.

 

 

 

നെടുമങ്ങാട് വെള്ളനാട് വില്ലേജിൽ കന്യാരുപാറ പ്രദീജ ഭവനിൽ നിന്നും അതിയന്നൂർ വില്ലേജിൽ റസ്സൽപുരം ശാന്തിപുരം കാറത്തല ശ്യാം നിവാസ് വീട്ടിൽ കുട്ടപ്പൻ മകൻ ആര്യനാട് ശ്യാം എന്നും റിജു എന്നും വിളിക്കുന്ന ശ്യാം കുമാർ (38) , ആറ്റിപ്ര കുളത്തൂർ കുഴിവിളാകത്ത് വീട്ടിൽ നിന്നും പട്ടം പൊട്ടക്കുഴി തേക്കുംമൂട് മൂന്നു നില ഫ്ലാറ്റിൽ ' ഡ്രീം ടച്ച് ' എന്ന സ്ഥാപനം നടത്തുന്ന ഉഷ എന്ന ഉഷേന്ദ്ര മണി ( 48 ) എന്നിവരാണ് കള്ളനോട്ട് കേസിലെ ഒന്നും രണ്ടും പ്രതികൾ.

 


2010 നവംബർ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പട്ടം വാർഡിൽ പൊട്ടക്കുഴി തേക്കുംമൂട് ' ഡ്രീം ടച്ച് 'സ്ഥാപനം പ്രവർത്തിക്കുന്ന 3 നില ഫ്ലാറ്റിന്റെ കാർ പോർച്ചിലും മുറ്റത്തുമായി നിർത്തിയിട്ടിരുന്ന കെ എൽ - 20 ബി 6110 നമ്പർ മാരുതി ആൾട്ടോ കാറിലും കെ എൽ - O1 റ്റി 1135 എന്ന ടെമ്പററി രജിസ്ട്രേഷൻ നമ്പർ പതിച്ച മാരുതി റിറ്റ്സ് കാറിലും സൂക്ഷിച്ചിരുന്നതായ കള്ളനോട്ടുകളും നിർമ്മാണ സാമഗ്രികളും മെഡിക്കൽ കോളേജ് പോലീസ് പിടിച്ചെടുക്കുകയായിരുന്നു.

 

 


പ്രതികൾക്ക് ഇന്ത്യൻ കറൻസി നോട്ടുകൾ കപടാനുകരണം നടത്തി വ്യാജമായി നിർമ്മിച്ച് വിനിമയം നടത്തി അന്യായമായി ധനം സമ്പാദിക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി ആലോചിച്ചുറച്ച് നിർമ്മിച്ച 500 രൂപയുടെ 70 ഉം , 100 രൂപയുടെ 158 ഉം ഉൾപ്പെടെ 50,800 രൂപയുടെ വ്യാജ കറൻസി നോട്ടുകളും ഭാഗികമായി പ്രിന്റ് ചെയ്ത 100 രൂപയുടെ 118 കറൻസി നോട്ടുകളും , 500 രൂപയുടെ 80 കറൻസി നോട്ടുകളും ഉൾപ്പെടെ ആകെ 1,02,600 രൂപയുടെ വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളും അവയുടെ നിർമ്മാണത്തിന് ഉപയോഗിച്ചതും , തുടർന്നുള്ള നിർമ്മാണത്തിന് വേണ്ടി ഉപയോഗിക്കുന്നതിലേക്ക് ലക്ഷ്യം വച്ചും സ്കാനറുകൾ , കടലാസ്സുകൾ , മഷി , കട്ടിംഗ് ബ്ലേഡ് , പ്രിന്റർ , ടോണർ മുതലായവ സൂക്ഷിച്ച് ശിക്ഷാർഹമായ കുറ്റം ചെയ്തുവെന്നാണ് കേസ്.

 


രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് സബ്ബ് ഇൻസ്പെക്ടർ സജി ശങ്കർ ആണ് ഫ്ലാറ്റ് റെയ്ഡ് ചെയ്ത് വ്യാജ കറൻസികളും നിർമ്മാണ സാമഗ്രികളും മറ്റും പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്തത്.

 

 


അന്വേഷണം സർക്കിൾ ഇൻസ്പെക്ടർ റ്റി.ശ്യാംലാൽ ഏറ്റെടുത്തു. എന്നാൽ ഉന്നത ഇടപെടൽ കാരണം പ്രതികളെ അറസ്റ്റ് ചെയ്യാതെ 6 മാസം ഒളിവിൽ കഴിഞ്ഞ ശ്യാമിന് 2011 ഏപ്രിൽ 11ന് കോടതിയിൽ കീഴടങ്ങാൻ അവസരമൊരുക്കി. കൂടാതെ കള്ളനോട്ട് കേസുകൾ ക്രൈംബ്രാഞ്ചിന്റെ കൗണ്ടർ ഫീറ്റ് വിംഗിന് കൈമാറണമെന്ന ഡി ജി പി യുടെ സർക്കുലർ നിലവിലിരിക്കേ ആയതിന് വിപരീതമായി അന്വേഷണം മറ്റാർക്കും കൈമാറാതെ സ്വന്തം പേരിൽ നിലനിർത്തി. തുടർ അന്വേഷണത്തിന്റെ പേരിൽ ഏപ്രിൽ 18 ന് ശ്യാമിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടു കൊണ്ട് സി ഐ: റ്റി. ശ്യാംലാൽ തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കസ്റ്റഡിഅപേക്ഷ നൽകി.

 

 


കോടതി ഏപ്രിൽ 25 വരെ പ്രതിയെ തുടർ അന്വേഷണത്തിനായി കസ്റ്റഡിയിൽ വിട്ടു. പ്രതി കൃത്യത്തിനുപയോഗിച്ച പ്രിന്റർ , ടോണർ , സ്കാനർ , മഷി എന്നിവയുടെ ഉറവിടം അന്വേഷിക്കേണ്ടതുണ്ടെന്ന് കസ്റ്റഡി അപേക്ഷയിൽ സിഐ വ്യക്തമാക്കി.

 

 


പ്രതിയെ സഹായിച്ച മറ്റുള്ളവർ , നോട്ട് ക്രയ വിക്രയം നടത്തിയ സ്ഥലങ്ങൾ , ശ്യാം വിളപ്പിൽ വില്ലേജിൽ മലയിൻകീഴ് സന്തോഷ് കുമാർ എന്ന പേരിൽ വാടകക്ക് എടുത്തു താമസിച്ച വീട്ടിൽ നിന്നു ശേഖരിച്ച ഫിംഗർ പ്രിന്റും പ്രതിയുടെ ഫിംഗർ പ്രിന്റുമായുള്ള ഒത്തു നോക്കൽ , മറ്റു പ്രതികളുടെ പങ്ക് എന്നിവയെല്ലാം വ്യക്തമാകണം. നെയ്യാറ്റിൻകര , മുള്ളറ വിള , വണ്ടന്നൂർ എന്നിവിടങ്ങളിൽ തെളിവെടുപ്പിന് കൊണ്ടു പോകേണ്ടതുണ്ടെന്നും കോടതിയിൽ ബോധിപ്പിച്ചു. ഇവയെല്ലാം ചെയ്യുന്നതിനായാണ് 7 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ ശ്യാമിനെ കോടതി വിട്ടു നൽകിയത്.

 

 


എന്നാൽ രണ്ടു പ്രതികളിൽ മാത്രം അന്വേഷണം ചുരുക്കി മെഡിക്കൽ കോളേജ് പോലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

 


2009 ആഗസ്റ്റ് 13 ന് ആര്യനാട്ടിലൂടെ ലോറിയിൽ 5,320 ലിറ്റർ സ്പിരിറ്റ് കടത്തിയ കേസിൽ ശ്യാം ഒന്നാം പ്രതിയാണ്. നെടുമങ്ങാട് സ്റ്റേഷൻ പരിധിയിലും അബ്കാരി കേസ് പ്രതിയാണ് ശ്യാം.

 

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (16 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (22 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (40 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (58 minutes ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (12 hours ago)

Malayali Vartha Recommends