എജിക്കും സര്‍ക്കാരിനും എതിരായ ഹൈക്കോടതി പരാമര്‍ശം അനാവശ്യം: എം.എം.ഹസന്‍

അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിനും സംസ്ഥാന സര്‍ക്കാരിനും എതിരേ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അനാവശ്യമെന്നു കെപിസിസി വൈസ് പ്രസിഡന്റ് എം.എം .ഹസന്‍. തിരുവനന്തപുരത്തു വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിക്കും സര്‍ക്കാരിനും എതിരായ പരാമര്‍ശം നടത്തിയ ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസിന്റെ ഉദ്ദേശ്യശുദ്ധി സംശയിക്കേണ്ടിയിരിക്കുന്നു. ജഡ്ജിയുടെ പരിഗണനയ്ക്ക് വന്ന കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. രാഷ്ട്രീയക്കാര്‍ കവല പ്രസംഗം നടത്തുന്നതുപോലെയാണ് ജഡ്ജി സംസാരിച്ചത്. ബാര്‍ ഉടമകള്‍ക്കു വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായതിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്. മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെ ചോദ്യംചെയ്യാന്‍ ജഡ്ജിക്ക് എന്ത് അവകാശമെന്നും ഹസന്‍ ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















