ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം: കോണ്‍ഗ്രസില്‍ ഭിന്നത; മുരളീധരനായി ഐ ഗ്രൂപ്പ്

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കി. മുരളീധരനെ ഡെപ്യൂട്ടി സ്പീക്കറാക്കണമെന്നാണ് ആവശ്യം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും മുഖ്യമന്ത്രിയെ നിലപാട് അറിയിച്ചു.പാലോട് രവിയെ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാനുള്ള എ ഗ്രൂപ്പ് നീക്കം മുന്നില്‍ കണ്ടാണ് ഐ ഗ്രൂപ്പ് നീക്കം. ഏകപക്ഷീയമായി നിലപാട് സ്വീകരിക്കാനാകില്ലെന്ന് ഐ ഗ്രൂപ്പ് മുഖ്യമന്ത്രിയെ അറിയിച്ചു. ഈ സഭാ സമ്മേളന കാലത്ത് തന്നെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ ആലോചന. അരുവിക്കര തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മുരളീധരന്റെ പേര് ഐ ഗ്രൂപ്പ് നിര്‍ദ്ദേശിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















