തദ്ദേശ തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ വോട്ടിങ് സാധ്യമല്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിങ് ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍. സാങ്കേതികവും നിയമരപവുമായ തടസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച കത്ത് തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറി.
ഒക്‌ടോബറിലെ മൂന്നാമത്തെ ആഴ്ചയിലാണ് തെരഞ്ഞെടുപ്പ്. നവംബര്‍ ഒന്നിന് മുന്‍പായി പുതിയ ഭരണസമിതി അധികാരത്തിലെത്തണം. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഓണ്‍ലൈന്‍ വോട്ടിങ് സംവിധാനം ഏര്‍പ്പെടുത്തുക എന്നത് അസാധ്യമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈനായി പ്രവാസികള്‍ക്ക് വോട്ടിങ് ഏര്‍പ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha






















