ഇവളാണോ അമ്മ… മൂന്നു പെണ്‍മക്കളെ അനാശാസ്യ പ്രവര്‍ത്തനത്തിന് ഉപയോഗിച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു; മക്കളുടെ പ്രായം 14,16,17

ഈ വാര്‍ത്ത കേട്ടാല്‍ ആരും ചോദിച്ചു പോകുന്ന ഒരു ചോദ്യമാണ്. ഇവളാണോ അമ്മ… മലപ്പുറത്തു നിന്നാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത. മൂന്നു പെണ്‍മക്കളെ അനാശാസ്യ പ്രവര്‍ത്തനത്തിന് ഉപയോഗിച്ച കേസില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട്ടില്‍നിന്നെത്തി മലപ്പുറം പൊന്മളയില്‍ താമസിച്ചിരുന്ന നാല്‍പ്പത്തഞ്ചുകാരിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കോട്ടയ്ക്കലില്‍ രണ്ടു പെണ്‍മക്കളെ അനാശാസ്യത്തിന് ഉപയോഗിച്ച കേസില്‍ കോഴിക്കോട് സ്വദേശിയായ അമ്മ അറസ്റ്റിലായതിനു പിന്നാലെയാണ് പൊന്മളയില്‍നിന്നു സമാന കേസില്‍ അമ്മയെ അറസ്റ്റ് ചെയ്തത്.
കൂടുതല്‍ കേസുകളില്‍ പങ്കുള്ള വന്‍കിട ഇടനിലക്കാര്‍ രണ്ടു സംഭവങ്ങള്‍ക്കും പിന്നിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോട്ടയ്ക്കല്‍ കേസിലെ ഇടനിലക്കാരായ മുസ്തഫ, സെയ്തലവി എന്നിവര്‍ പൊന്മളയിലും ഇടനിലക്കാരായിരുന്നു. രണ്ടു കേസുകളിലും ഉള്‍പ്പെട്ട മറ്റു പ്രതികളുമുണ്ട്. എട്ടു പേര്‍ പീഡിപ്പിച്ചതായാണ് ആദ്യവിവരം.
പൊന്മളയില്‍ 17, 16, 14 വയസ്സുള്ള സഹോദരിമാരാണ് പീഡനത്തിന് ഇരയായത്. മൂത്ത സഹോദരിക്ക് രണ്ടു വയസ്സുള്ള കുട്ടിയുണ്ട്. പിതാവ് മരിച്ചെന്നാണ് പൊലീസിനു നല്‍കിയ മൊഴി.
മലപ്പുറം, കോട്ടയ്ക്കല്‍ ഭാഗത്തെ ചിലര്‍ സംസ്ഥാനത്തിനു പുറത്തു കൊണ്ടുപോയി പീഡിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. കോട്ടയ്ക്കല്‍ ഭാഗത്തുനിന്നു പൊന്മളയിലെ വാടകക്കെട്ടിടത്തിലേക്കു മാറിയ കുടുംബത്തെ സംശയാസ്പദമായ സാഹചര്യങ്ങളില്‍ കാണുന്നതായുള്ള വിവരത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക സംഘം നിരീക്ഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പരിശോധന നടത്തി അമ്മയെ കസ്റ്റഡിയിലെടുക്കുകയും കുട്ടികളെ കൗണ്‍സലിങ്ങിനു ശേഷം രക്ഷാകേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























