പെരിയ ഇരട്ടക്കൊലക്കേസില്‍ എട്ടാം പ്രതിയുടെ അറസ്റ്റിനൊപ്പം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ഇരുചക്രവാഹനം പോലിസ് സ്റ്റേഷനില്‍ നിന്ന് കാണാതായി, പോലീസ് പരിശോധന ഊര്‍ജ്ജിതത്തില്‍

പെരിയ ഇരട്ടക്കൊലക്കേസില്‍ എട്ടാം പ്രതിയുടെ അറസ്റ്റിനൊപ്പം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ഇരുചക്രവാഹനം പോലിസ് സ്റ്റേഷനില്‍ നിന്ന് കാണാതായി.
പനയാല്‍ വെളുത്തോളിയിലെ എ സുബീഷിന്റെ (29) കെ എല്‍ 60 എല്‍ 5730 ബൈക്കാണ് കാണാതായത്. ഇരട്ടക്കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ഫോറന്‍സിക് പരിശോധനയുമായി സിബിഐ മുന്നോട്ടുപോകുന്നതിനിടയിലാണ് സംഭവത്തില്‍ നേരിട്ട് പങ്കാളിയായതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ സുബീഷിന്റെ ബൈക്ക് കാണാതായത്.
സിഐടിയു പ്രവര്‍ത്തകനായിരുന്ന സുബീഷ് കൊലയ്ക്കുശേഷം ഷാര്‍ജയിലേക്ക് രക്ഷപ്പെടുകയായിരുന്നു. അറസ്റ്റിന് ഇന്റര്‍പോളിന്റെ സഹായം തേടുന്നുണ്ടെന്നറിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ ഇയാളെ 2019 മേയ് 16-നാണ് മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
അതിനുശേഷം കസ്റ്റഡിയിലെടുത്ത ബൈക്ക് കോടതിയില്‍ ഹാജരാക്കി ബേക്കല്‍ സ്റ്റേഷനിലേക്ക് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതാണ്. കേസിലുള്‍പ്പെട്ട 12 വാഹനങ്ങളില്‍ 11 എണ്ണം ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുണ്ട്.
ബൈക്ക് ഉണ്ടാകാനിടയുള്ള എ ആര്‍ ക്യാംപ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പോലിസ് കാടുവെട്ടിത്തെളിച്ച് പരിശോധന തുടങ്ങി.
" f
https://www.facebook.com/Malayalivartha























