വെല്ലുവിളികള്‍ മറികടന്ന് അന്വേഷണം.... മാനസയെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണസംഘത്തിന് പോലീസിന്റെ ഗുഡ് സര്‍വീസ് എന്‍ട്രി...

മാനസയെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണസംഘത്തിന് പോലീസിന്റെ ഗുഡ് സര്‍വീസ് എന്‍ട്രി. കോതമംഗലം പോലീസ് സ്റ്റേഷനിലെ എസ്.ഐമാരായ മാഹിന്‍ സലിം, വി.കെ ബെന്നി, സിവില്‍ പോലീസ് ഓഫീസര്‍ എം.കെ.ഷിയാസ്, ഹോംഗാര്‍ഡ് സാജു എന്നിവര്‍ക്കാണ് എറണാകുളം റൂറല്‍ എസ് പി കെ.കാര്‍ത്തിക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയത്.
മാനസയെ കൊലപ്പെടുത്തുന്നതിന് രഖിലിന് തോക്ക് കൈമാറിയ സോനു കുമാര്‍ മോദിയെയും ഇടനിലക്കാരനായ മനീഷ് കുമാറിനെയും ബീഹാറില്‍ എത്തി സംഘം പിടികൂടിയിരുന്നു.
മാനസ വെടിയേറ്റു മരിച്ച സംഭവത്തില്‍ നിര്‍ണായകമായിരുന്നു എവിടെനിന്നാണ് തോക്ക് ലഭിച്ചതെന്ന വിവരം. തോക്ക് വാങ്ങിയതെങ്കില്‍ ആത്മഹത്യ ചെയ്തിരുന്നതിനാല്‍ ഇത് കണ്ടെത്തുന്നത് വെല്ലുവിളിയായിരുന്നു.
ഇതെല്ലാം മറികടന്നാണ് കോതമംഗലം എസ്.ഐ മാഹിയുടെ നേതൃത്വത്തിലുള്ള സംഘം തോക്ക് നല്‍കിയ ആളുകളെ പിടികൂടിയത്.
"
https://www.facebook.com/Malayalivartha























