'കുട്ടികൾ ചില്ലറക്കാരല്ല, ഈ ബുൾ ജെറ്റ് പൊളിയാണ്. മാമൂൽ സാഹിത്യവും മാമാ പത്രപ്രവർത്തനവും ഈ പിള്ളേർ ഉഴുതു മറിക്കുകയാണ്. ഇതിനൊരു പുതുമണ്ണിന്‍റെ മണമുണ്ട്...' നടൻ ജോയ് മാത്യു

മോട്ടോർ വാഹനവകുപ്പ് ഓഫിസിൽ അതിക്രമം കാണിച്ചെന്നും കൃത്യനിർവഹണം തടഞ്ഞെന്നുമുള്ള പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത വ്ളോഗർമാരായ ഇ-ബുൾ ജെറ്റ് സഹോദരൻമാർക്ക് പിന്തുണയുമായി നടൻ ജോയ് മാത്യു രംഗത്ത് എത്തി. 'കുട്ടികൾ ചില്ലറക്കാരല്ല, ഈ ബുൾ ജെറ്റ് പൊളിയാണ്. മാമൂൽ സാഹിത്യവും മാമാ പത്രപ്രവർത്തനവും ഈ പിള്ളേർ ഉഴുതു മറിക്കുകയാണ്. ഇതിനൊരു പുതുമണ്ണിന്‍റെ മണമുണ്ട്' - എന്ന് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
അതോടൊപ്പം തന്നെ ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും പിന്തുണയുമായി രംഗത്ത് എത്തി. പലരുടെയും സന്തോഷത്തിന് കാരണം അവർക്ക് പണി കിട്ടി എന്നതിനാലാണെന്ന് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി. 'മോഡിഫൈഡ് വണ്ടിക്ക് പൊലീസ് ഫൈൻ അടിച്ചു എന്നതാണോ അതോ ആ ഫ്രീക്ക് പിള്ളേർക്ക് ഒരു പണി കിട്ടി എന്നതിലാണോ നമുക്ക് സന്തോഷം എന്ന് മാത്രം മനസ്സിലായില്ല.
അതേസമയം, ആള്‍ട്ടറേഷനുമായി ബന്ധപ്പെട്ട് പ്രമുഖ മലയാളം വ്ലോഗർമാരായ ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിൽ പ്രകോപിതരായി നിയമലംഘനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും, നിയമവിരുദ്ധമായി സംഘം ചേർന്നതിനും ആരാധകരായ 17 പേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. അൾട്ടറേഷനുമായി ബന്ധപ്പെട്ട് ഇവരുടെ വാൻ കണ്ണൂർ ആർടിഒ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇക്കാര്യത്തിലെ തുടർ നടപടികൾക്കായി ഇവരോട് കഴിഞ്ഞ ദിവസം രാവിലെ ഓഫീസിൽ ഹാജരാവാനും ആവശ്യപ്പെട്ടു. എന്നാൽ രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.
വാൻ ആർടിഒ കസ്റ്റഡിയിൽ എടുത്ത കാര്യം ഇവർ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോയായി പങ്കുവച്ചിരുന്നു. ഇതേ തുടർന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാർ കണ്ണൂർ ആർടിഒ ഓഫീസിലേക്ക് എത്തി. ഒടുവിൽ വ്ലോഗർമാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്ക് തർക്കമാവുകയും തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തങ്ങളെ തകർക്കാൻ ആസൂത്രിതമായി നീക്കം നടക്കുന്നുണ്ടെന്നും വാൻ ലൈഫ് വീഡിയോ ഇനി ചെയ്യില്ലെന്നും ഇബുൾ ജെറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha























