രണ്ടാം ലോക്ഡൗണില്‍ പൊലീസ് പിഴയായി പിരിച്ചത് 125 കോടി; ഈ കാലയളവില്‍ പൊലീസ് കേസെടുത്തത് 17.75 ലക്ഷം പേര്‍ക്കെതിരെ

രണ്ടാം ലോക്ഡൗണില്‍ പൊലീസ് പിഴയായി പിരിച്ചത് 125 കോടിയോളം രൂപയെന്ന് റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. കേസുകളുടെ എണ്ണവും പിഴത്തുകയും കേരളാ പൊലീസിന്റെ വെബ്സൈറ്റില്‍ ലഭ്യമായിട്ടുണ്ട്. കൂടാതെ ഈ കണക്കുകള്‍ പരിശോധിച്ചാണ് രണ്ടാം ലോക്ക്ഡൗണ്‍ കാലത്ത് പൊലീസ് പിരിച്ച തുകയുടെ കണക്ക് ലഭ്യമായത് തന്നെ.
അതോടൊപ്പം തന്നെ 17.75 ലക്ഷം പേര്‍ക്കെതിരെയാണ് ഈ കാലയളവില്‍ പൊലീസ് കേസെടുത്തത്. മാസ്ക് ധരിക്കാത്തതിന് 10.7 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആള്‍ക്കൂട്ടങ്ങള്‍, ലോക്ക്ഡൗണ്‍ കാലത്ത് പൊലീസ് നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങുക, ക്വാറന്റീന്‍ ലംഘനം തുടങ്ങി വിവിധ കാരണങ്ങള്‍ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം കോവിഡ് കാലത്ത് ജനങ്ങള്‍ക്കെതിരെ പൊലീസ് നടത്തുന്ന പിഴ ചുമത്തലിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത് എത്തി. സംസ്ഥാനത്ത് നടക്കുന്ന പൊലീസ് അതിക്രമങ്ങളെ വീരകൃത്യങ്ങളായി മുഖ്യമന്ത്രി നിയമസഭയില്‍ ചിത്രീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എല്ലാ വൃത്തികേടുകളെയും മുഖ്യമന്ത്രി ന്യായീകരിക്കുന്നത് പൊലീസിന് അക്രമം കാട്ടാനുള്ള ലൈസന്‍സാകുമെന്നും പറഞ്ഞു.
കൂടാതെ അട്ടപ്പാടി ഷോളയൂര്‍ ഊരില്‍ ആദിവാസി മൂപ്പന്റെ കുടുംബത്തെ മര്‍ദിച്ചതും സംസ്ഥാനത്ത് മറ്റിടങ്ങളില്‍ പൊലീസ് നടത്തുന്ന അതിക്രമങ്ങളുമാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. എന്നാല്‍ പൊലീസിനെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.
https://www.facebook.com/Malayalivartha























