പെരുമ്പാവൂരില്‍ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

പെരുമ്പാവൂരില്‍ എംസി റോഡില്‍ ഒക്കലില്‍ നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. അയ്മുറി കളപ്പുരയ്ക്കല്‍ വര്‍ഗീസിന്റെ (പോസ്റ്റ്മാന്‍) മകന്‍ ജിത്തു (25) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ബന്ധു ജസ്റ്റി(23)നെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി കാലടി കൈപ്പട്ടൂര്‍ താമസിക്കുന്ന സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങിവരും വഴിയാണ് അപകടമുണ്ടായത്.
പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിത്തുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് ലില്ലി, സഹോദരി ഗീതു. പെരുമ്പാവൂര്‍ മാക്‌സ് വാലി കമ്പനിയിലെ ജീവനക്കാരനായിരുന്നു.
https://www.facebook.com/Malayalivartha























