ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി ഹൈക്കോടതി

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. സിംഗില്‍ ബെഞ്ച് ഉത്തരവിട്ടതായിരുന്നു ഇത്. എന്നാൽ ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചിരിക്കുകയാണ്.
എന്നാൽ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം .കേസില്‍ കോടതി വിശദമായ വാദം കേട്ടതിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്.
അപ്പീലില്‍ അന്തിമ വിധി വരുവാനുണ്ട് . അത് വരെ താല്‍ക്കാലികമായി സിംഗിള്‍ ബഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നായിരുന്നു സര്‍ക്കാര്‍ അപ്പീല്‍ ഹർജിയില്‍ ആവശ്യപ്പെട്ടത്. മറാത്ത സംവരണ കേസിലെ സുപ്രീം കോടതി ഉത്തരവ് വരും മുന്‍പായിരുന്നു നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാർ ഉയർത്തുന്ന വാദം.
സുപ്രീം കോടതി ഉത്തരവിന് മുന്‍പുള്ള സംവരണ പട്ടിക, രാഷ്ട്രപതി പുതിയ പട്ടിക തയ്യാറാക്കുന്നത് വരെ നിയമപരമായി നിലനില്‍ക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട് . പിന്നോക്ക വിഭാഗ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് നാടാര്‍ ക്രിസ്ത്യന്‍വിഭാഗത്തെ കേരള സബോര്‍ഡിനേറ്റ് സര്‍വീസ് റൂളിലെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നു അപ്പീലില്‍ .
സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം 2020 സപ്തംബര്‍ നാലിനു ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ കേന്ദ്ര ചൂണ്ടിക്കാണിക്കുന്നു.പട്ടികയിലുള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കിയിട്ടുണ്ടെന്നും അപ്പീലില്‍ പറയുന്നു.
https://www.facebook.com/Malayalivartha























