Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

കസ്റ്റംസ് കമ്മീഷണര്‍ രാജേന്ദ്ര തുടങ്ങിയതേയുള്ളു.... കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറായി ചുമതലയേറ്റ രാജേന്ദ്ര കുമാര്‍ സി പി എമ്മിന്റെ മുട്ടു വിറപ്പിക്കും

12 AUGUST 2021 11:40 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

കസ്റ്റംസ് കമ്മീഷണര്‍ രാജേന്ദ്ര തുടങ്ങിയതേയുള്ളു.... കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറായി ചുമതലയേറ്റ രാജേന്ദ്ര കുമാര്‍ സി പി എമ്മിന്റെ മുട്ടു വിറപ്പിക്കും

1994 ബാച്ച് ഇന്ത്യന്‍ റവന്യു സര്‍വീസ് ഉദ്യോഗസ്ഥനായ രാജേന്ദ്ര കുമാറിനെ കേരളത്തിലെത്തിച്ചത് സ്വര്‍ണ്ണക്കടത്തിന് തുമ്പുണ്ടാക്കാനാണ്. മുന്‍ കമ്മീഷണര്‍ സുമിത് കുമാറിനെ മഹാരാഷ്ട്രയിലെക്ക് സ്ഥലം മാറ്റിയാണ് ജയ്പൂര്‍ സ്വദേശി രാജേന്ദ്രയെ കൊച്ചിയിലെത്തിച്ചത്.

 



നയതന്ത്ര കളളക്കടത്ത് സ്വര്‍ണ്ണക്കടത്ത് ഡോളര്‍ കടത്ത് കരിപ്പൂര്‍ സ്വര്‍ണ്ണ കടത്ത് തുടങ്ങിയ കേസുകളുടെ തുടര്‍ ഉത്തരവാദിത്വം പുതിയ ഉദ്യോഗസ്ഥനായിരിക്കും. നയതന്ത്ര കള്ളക്കടത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കാനുണ്ട്. സി പി എം പ്രതിക്കൂട്ടിലുള്ള കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.

രാജേന്ദ്ര കുമാര്‍ ചുമതലയേറ്റതിന് പിന്നാലെയാണ് പിണറായി വിജയനും മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്ത് നടത്തിയെന്ന കസ്റ്റംസിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നത്.

 



മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിയെന്ന് സ്വപ്നയും സരിത്തും മൊഴി നല്‍കിയെന്ന് കസ്റ്റംസിന്റെ കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു. കോണ്‍സുലേറ്റ് ജീവനക്കാര്‍ കൂടാതെ രാഷ്ട്രീയക്കാരും ഡോളര്‍ കടത്തിയെന്ന് സ്വപ്ന മൊഴി നല്‍കിയെന്നാണ് പ്രതികള്‍ക്ക് നല്‍കിയിരിക്കുന്ന കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നത്.

മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണമാണ് പുറത്തു വന്നിരിക്കുന്നത്.കാരണം കാണിക്കല്‍ നോട്ടീസിലെ വിവരപ്രകാരം 2016ലാണ് സരിത്ത് യുഎഇ കോണ്‍സുലേറ്റില്‍ ജോലിക്ക് കയറുന്നത്.

 

 

അന്നുമുതല്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ ഡോളര്‍ കടത്തുന്നത് അറിയാമെന്നായിരുന്നു എന്നാണ് സരിത്തിന്റെ മൊഴി. കോണ്‍സുലേറ്റിലെ കോണ്‍സുല്‍ ജനറല്‍ അടക്കമുള്ള ആളുകളും മറ്റ് ഉദ്യോഗസ്ഥരും സംസ്ഥാന സര്‍ക്കാരിലെ മന്ത്രിമാരുമായി അടുത്ത ബന്ധം സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും സരിത്തിന്റെ മൊഴിയിലുണ്ട്.

സാധാരണ ഗതിയില്‍ കോണ്‍സുലേറ്റും രാഷ്ട്രീയക്കാരും തമ്മില്‍ അടുപ്പം സൂക്ഷിക്കാറില്ല മന്ത്രിമാര്‍ ഇത്തരത്തില്‍ അടുപ്പം സൂക്ഷിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.

 

 



കോണ്‍സുലേറ്റില്‍ നടക്കുന്ന പരിപാടികളിലേക്ക് മന്ത്രിമാരെ ക്ഷണിക്കണമെന്നും കോണ്‍സുല്‍ ജനറല്‍ നിര്‍ദ്ദേശം നല്‍കി. ഈ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് 2017ല്‍ ശിവശങ്കര്‍ അടക്കമുള്ളവരുടെ നമ്പര്‍ സംഘടിപ്പിച്ചതെന്നും സരിത്ത് പറഞ്ഞിട്ടുണ്ട്.

2017ല്‍ മുഖ്യമന്ത്രി യുഎഇയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സന്ദര്‍ശന വേളയില്‍ സെക്രട്ടറിയറ്റില്‍ ഒരു പാക്കറ്റ് മറന്ന് വെച്ചിട്ടുണ്ടെന്നും പാക്കറ്റ് യുഎഇയിലേക്ക് കൊടുത്തയക്കണമെന്ന് ശിവശങ്കര്‍ നിര്‍ദ്ദേശിച്ചതായി സരിത്ത് പറയുന്നു. സെക്രട്ടറിയറ്റിലെ ഒരു ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്ന് സരിത്ത് ഈ പാക്കറ്റ് വാങ്ങി. ഇതില്‍ എന്താണെന്നറിയാന്‍ കോണ്‍സുലേറ്റിലെ എക്‌സറേ സ്‌കാനറില്‍ പരിശോധിച്ചെന്നും പാക്കറ്റില്‍ നിറയെ ഡോളര്‍ ആണെന്ന് മനസ്സിലാക്കിയതായും സരിത്ത് തന്നോട് പറഞ്ഞെന്നും സ്വപ്ന മൊഴി നല്‍കിയതായി ഷോക്കോസ് നോട്ടീസില്‍ ഉണ്ട്.

 



അതോടൊപ്പം, മുന്‍ സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണന്റെ വസതിയില്‍ സ്വപ്ന ഭര്‍ത്താവുമായി പോവുകയും അവിടെ നിന്ന് ഒരുപെട്ടി കൈപ്പറ്റുകയും ചെയ്തുവെന്നും ഈ പെട്ടിയിലും സമാനരീതിയില്‍ പണം ആയിരുന്നെന്നും മൊഴിയില്‍ പറയുന്നു.

ഇത്തരത്തില്‍ മൊഴി നല്‍കിയിരുന്നെങ്കിലും അന്വേഷണം കാര്യമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചിരുന്നില്ലെന്നും കാരണംകാണിക്കല്‍ നോട്ടീസിന്റെ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന ഭാഗത്ത് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ വിദേശത്തേക്ക് പോയതിനാല്‍ ഇവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഈ മൊഴി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് ഷോക്കോസ് നോട്ടീസില്‍ പറയുന്നത്.

 



രാജേന്ദ്രകുമാറിന്റെ ദൗത്യം ഇതാണ്.നയതന്ത്ര സ്വര്‍ണ്ണക്കടത്തിന്റെ പിന്നാമ്പുറ കഥകള്‍ പുറത്തു കൊണ്ടുവരാനാണ് അദ്ദേഹത്തിന്റെ ശ്രമം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (10 minutes ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (41 minutes ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (45 minutes ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (52 minutes ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (1 hour ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (1 hour ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (2 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (2 hours ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (3 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (4 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (4 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (4 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (7 hours ago)

Malayali Vartha Recommends