നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന്റെ ബാഗില്‍ അപൂര്‍വ ഇനം വേഴാമ്പല്‍. തായ്‌ലന്‍ഡില്‍ നിന്ന് കൊണ്ടുവന്ന വേഴാമ്പലിനെയാണ് കസ്റ്റംസ് പിടികൂടിയത്. വിപിന്‍ പണ്ടരിക്കല്‍ എന്നയാളുടെ ബാഗേജില്‍ നിന്നാണ് പക്ഷിയെ കണ്ടെത്തിയത്.
വന്യജീവി കടത്ത് തടയുന്നതിനുള്ള നിയമപ്രകാരം ഇയാള്‍ക്കെതിരെ കസ്റ്റംസും വനംവകുപ്പും കേസെടുത്തിട്ടുണ്ട്. സ്‌കാനിംഗില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ബാഗ് തുറന്നമ്പോള്‍ ശബ്ദം കേട്ടാണ് പക്ഷിയെ കണ്ടെത്തിയത്. കസ്റ്റംസ് ഉടന്‍ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വിമാനത്താവളത്തില്‍ നിന്ന് പക്ഷിയെ ഏറ്റെടുത്തു.
https://www.facebook.com/Malayalivartha
























