പ്രേമത്തിന്റെ ബാക്കിപത്രം... അമ്മയ്ക്ക് പുറമേ പ്രായപൂര്‍ത്തിയാകാത്ത ഇളയ മകളെയും പീഡിപ്പിച്ചു

അമ്മയ്ക്ക് പുറമേ ഇളയ മകളെയും പീഡനത്തിന് വിധേയനാക്കിയ യുവാവിനെ പോലീസ് പൊക്കി. ഒരു വ്യാജ പ്രേമത്തിന്റെ ബാക്കിയായിരുന്നു ഈ പീഡനം. കൊച്ചിയിലാണ് സംഭവം നടന്നത്.
ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയോട് പ്രേമം നടിച്ച് ഒപ്പം കൂട്ടുകയും താമസസ്ഥലത്ത് വെച്ച് പീഡിപ്പിക്കുകയുമായിരുന്നു. യുവതിയെയും ഇവരുടെ മൂന്നു മക്കളില്‍ ഇളയമകളെയും രണ്ടുമാസം മുമ്പ് രാജേഷ് കൂട്ടിക്കൊണ്ട് പോയത്. കൊച്ചിയില്‍ വീട് വാടകയ്ക്ക് എടുത്ത് താമസിപ്പിച്ചിരുന്നു.
ഇതിനിടയില്‍ യുവതിക്ക് നഗരത്തിലെ ഒരു മാളില്‍ താല്കാലിക ജോലി ശരിയാക്കിക്കൊടുക്കുകയും യുവതി ജോലിക്ക് പോകുന്ന സമയത്ത് അവരുടെ പ്രായപൂര്‍ത്തിയാകാത്ത ഇളയ മകളെ പീഡിപ്പിക്കുകയുമായിരുന്നു. പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലായി. കോട്ടയം ചാന്നാനിക്കാട് സ്വദേശി രാജേഷാണ് പിടിയിലായത്. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം ഈസ്റ്റ് പോലീസാണ് ഇയാളെ പിടികൂടിയത്. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ് പ്രതി.
കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ പീഡിപ്പിച്ചിരുന്ന വിവരം ഇയാള്‍ പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























