ഇരുചക്രവാഹനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... ഹെല്‍മെറ്റില്‍ വീഡിയോ ക്യാമറയുമായി ചിത്രീകരണത്തിനിറങ്ങുന്നവര്‍ ജാഗ്രത പാലിക്കുക, പിന്നാലെ മോട്ടോര്‍ വാഹനവകുപ്പ്

ഹെല്‍മെറ്റില്‍ വീഡിയോ ക്യാമറയുമായി ചിത്രീകരണത്തിനിറങ്ങുന്നവര്‍ ജാഗ്രത പാലിക്കുക, മോട്ടോര്‍ വാഹനവകുപ്പ് നടപടി തുടങ്ങിയിരിക്കുകയാണ്.
ഇനി മുതല്‍ വീഡിയോ ചിത്രീകരിക്കുന്ന ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ ലൈസന്‍സും, ആര്‍.സി ബുക്കും സസ്പെന്‍ഡ് ചെയ്യുന്നത് അടക്കമുള്ള നടപടിയെടുക്കുന്നതായിരിക്കും.
ക്യാമറ റെക്കോഡിങ് സൗകര്യമുള്ള ഹെല്‍മെറ്റ് ഉപയോഗിക്കുമ്പോള്‍ വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ വീഡിയോ ചിത്രീകരണത്തിലേക്ക് തിരിയുകയും ഇത് അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നെന്നാണ് ഇക്കാര്യത്തില്‍ അധികൃതര്‍ പറയുന്നത്.
ഇരുചക്ര വാഹനങ്ങളുടെ അമിതവേഗം കാണിക്കുന്ന സ്പീഡോമീറ്ററിന്റെ രംഗങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത്തരം രംഗങ്ങള്‍ ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരുന്നതെന്നും കണ്ടെത്തിയിരുന്നു. സെക്ഷന്‍ 53 പ്രകാരമാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കുക.
"
https://www.facebook.com/Malayalivartha
























