നെടുമങ്ങാട് നഗരസഭയിലെ പതിനാറാം കല്ല് വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡിഎഫ് സീറ്റ് നിലനിര്‍ത്തി

നെടുമങ്ങാട് നഗരസഭയിലെ പതിനാറാം കല്ല് വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡിഎഫ് സീറ്റ് നിലനിര്‍ത്തി. എല്‍.ഡി.എഫിലെ വിദ്യ വിജയന്‍ 94 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ നിന്നും വിജയിച്ച എല്‍.ഡി.എഫിലെ ഗിരിജ വിജയന്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. യു.ഡി.എഫില്‍ നിന്നും കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട എന്‍. ഗീത ദേവി വീണ്ടും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ എല്‍.ഡി.എഫില്‍ നിന്നും ഗിരിജ വിജയന്റെ മകള്‍ വിദ്യ വിജയനായിരുന്നു എതിരാളി.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വിദ്യ വിജയന്‍ 543 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍. ഗീത ദേവി 459 വോട്ടും നേടി. ബി.ജെ.പിയില്‍ നിന്ന് മത്സരിച്ച രമക്ക് 54 വോട്ടേ ലഭിച്ചുള്ളൂ. കഴിഞ്ഞ തവണ ആകെ പോള്‍ ചെയ്ത 834 വോട്ടില്‍ സി.പി.എമ്മിലെ ഗിരിജാ വിജയന്‍ 368 വോട്ടും കോണ്‍ഗ്രസിലെ എന്‍. ഗീത ദേവി 358 വോട്ടും ബി.ജെ.പിയിലെ വി. ബീന 116 വോട്ടും നേടിയിരുന്നു.
https://www.facebook.com/Malayalivartha
























