ആളെക്കൂട്ടാന്‍ നോക്കിയപ്പോള്‍... രാധിക ആപ്‌തെയുടെ പഴയ ചിത്രത്തെ ചൊല്ലി പുതിയ അടി; പ്രണയ രംഗങ്ങളിലെ താരത്തിന്റെ അര്‍ദ്ധ നഗ്‌നയായ ചിത്രം വച്ച് വിദ്വേഷ പ്രചരണം; സാമ്പത്തികമായ നേട്ടങ്ങള്‍ക്ക് വേണ്ടി നഗ്‌നത ഉപയോഗിച്ച് ഇന്ത്യന്‍ സംസ്‌കാരത്തെ നശിപ്പിക്കാന്‍ ശ്രമിച്ചുവത്രെ

ബോളിവുഡ് താരം രാധിക ആപ്‌തെ വീണ്ടും വിവാദത്തിലാകുകയാണ്. രാധികയ്‌ക്കെതിരെ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ബോയ്‌ക്കോട്ട് കാമ്പെയിന്‍.
രാധിക ആപ്‌തെയുടെ 2015ല്‍ റിലീസ് ചെയ്ത പാര്‍ച്ച്ഡ് എന്ന ചിത്രത്തിലെ രംഗങ്ങളുടെ പേരിലാണ് ട്വിറ്ററില്‍ ക്യാംപെയിന്‍ നടക്കുന്നത്. ചിത്രത്തിലെ പ്രണയരംഗങ്ങളിലെ താരത്തിന്റെ അര്‍ദ്ധ നഗ്‌നയായ ചിത്രമാണ് വിദ്വേഷ പ്രചരണത്തിന് ഇടയാക്കിയത്.
സിനിമയിലെ താരത്തിന്റെ ചിത്രം രാജ്യത്തിന്റെ സംസ്‌കാരത്തിന് എതിരാണെന്നും സംസ്‌കാരം സംരക്ഷിക്കുന്നതിന് രാധിക ആപ്തയെ നിരോധിക്കണമെന്നുമാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. ബോളിവുഡ് സിനിമ പൊതുവെ രാജ്യത്തിന് അപമാനമാണ്. ഇന്ത്യയുടെ സംസ്‌കാരത്തെ നശിപ്പിക്കുന്നതാണ് ബോളിവുഡ് സിനിമകളെന്നുമാണ് വിദ്വേഷ പ്രചാരകരുടെ വാദം. സാമ്പത്തികമായ നേട്ടങ്ങള്‍ക്ക് വേണ്ടി രാധിക അപ്‌തേ നഗ്‌നത ഉപയോഗിച്ച് ഇന്ത്യന്‍ സംസ്‌കാരത്തെ നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ട്വീറ്റുകളില്‍ പറയുന്നു.
2015ല്‍ റിലീസ് ചെയ്ത പാര്‍ച്ച്ഡ് ലീന യാദവാണ് സംവിധാനം ചെയ്തത്. ഗുജറാത്തിലെ നാല് സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ശൈശവ വിവാഹം, സ്ത്രീധനം, മാരിറ്റല്‍ റേപ്പ്, സ്ത്രീ പീഡനങ്ങള്‍ എന്നിവയാണ് സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്. രാധിക ആപ്തക്ക് പുറമെ തനിഷ്ട ചാറ്റര്‍ജി, സുര്‍വീന്‍ ചൗള, ആദില്‍ ഹുസൈന്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായിരുന്നു.
തെന്നിന്ത്യന്‍ നടന്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് തനിക്ക് തല്ലേണ്ടി വന്നിട്ടുണ്ടെന്ന രാധിക ആപ്‌തെയുടെ വെളിപ്പെടുത്തല്‍ നേരത്തെ വിവാദമായി മാറിയിരുന്നു. രാധിക തല്ലിയ ആ നടന്‍ ആരെന്നായിരുന്നു പിന്നീടുള്ള ചര്‍ച്ച. തെന്നിന്ത്യയില്‍ തമിഴ്, തെലുങ്ക് , മലയാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ളതിനാല്‍ പല താരങ്ങളുടെ പേരും ഉയര്‍ന്ന് വന്നു.
നേഹ ദൂപിയ അവതരിപ്പിക്കുന്ന പരിപാടിക്കിടെയാണ് നടിയുടെ തുറന്നുപറച്ചില്‍ ഉണ്ടായത്. നടന്‍ രാജ്കുമാര്‍ റാവുവും രാധികയ്‌ക്കൊപ്പം ഷോയില്‍ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ അതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. കരിയറിന്റെ തുടക്കകാലത്ത് എന്തൊക്കെ ചെയ്യേണ്ടി വന്നു എന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു നടിയുടെ വിവാദമറുപടി.
തെന്നിന്ത്യന്‍ സിനിമകളിലാണ് ഞാന്‍ ആദ്യം ജോലി ചെയ്തത്. കാരണം അവിടെ പ്രതിഫലം കൂടുതലാണെന്ന് രാധിക പറഞ്ഞു. തെന്നിന്ത്യയില്‍ പുരുഷാധിപത്യമുണ്ടോ എന്നും അവതാരക ചോദിച്ചു. എന്നാല്‍ എല്ലാ തെന്നിന്ത്യന്‍ ഇന്‍ഡസ്ട്രിയും മോശമല്ലെന്നും തെലുങ്ക് സിനിമയില്‍ നിന്നാണ് മോശം അനുഭവം ഉണ്ടായതെന്നും നടി പറഞ്ഞു.
ഞാന്‍ ചെയ്ത ചില തെന്നിന്ത്യന്‍ സിനിമകളില്‍ ചിലത് എനിക്ക് വിചിത്രമായ അനുഭവമാണ് സമ്മാനിച്ചത്. അതും രണ്ട് തെലുങ്ക് ചിത്രങ്ങളില്‍. ഒരു തെലുങ്കു ചിത്രം അഭിനയിച്ചതിന്റെ അനുഭവം പറയാം. സെറ്റിലെത്തിയ എന്നോട് അതിലെ നായകന്‍ പറയുന്നതിങ്ങനെ, 'രണ്ട് മണിക്കൂര്‍ മുമ്പേ വിളിച്ചതല്ലേ, നീ കാരണം ഞാന്‍ എത്ര നേരം കാത്തിരുന്നു. ഇങ്ങനെയല്ല എന്നോട് പെരുമാറേണ്ടത്.' എന്നാല്‍ ഞാന്‍ അതത്ര കാര്യമാക്കിയില്ല.
ഞാന്‍ സുഖമില്ലാതെ കിടക്കുന്ന രംഗമായിരുന്നു അവിടെ ചിത്രീകരിക്കേണ്ടിയിരുന്നത്. എല്ലാം സെറ്റു ചെയ്തു. നേരത്തെ പറഞ്ഞ ആ നടന്‍ മുന്നോട്ട് വന്നു. ഞങ്ങള്‍ സീന്‍ റിഹേര്‍സലും നടത്തി. എനിക്ക് അദ്ദേഹത്തെ നേരത്തെ പരിചയം പോലുമില്ല.
സെറ്റില്‍ ഒരുപാട് പേരുണ്ടായിരുന്നു. ഞാന്‍ നേരത്തേ പറഞ്ഞ ആ നടന്‍ എന്റെ കാലില്‍ ഇക്കിളിയാക്കാന്‍ തുടങ്ങി. അയാള്‍ ഒരുപാട് പ്രശസ്തനായ നടനാണ്. ഞാന്‍ പെട്ടന്ന് എഴുന്നേറ്റ് അയാളെ തല്ലി. അവിടെ മൊത്തം അണിയറ പ്രവര്‍ത്തകരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമെല്ലാം ഉണ്ടായിരുന്നു. ഞാന്‍ അയാളെ നോക്കി ഇനി മേലാല്‍ ആവര്‍ത്തക്കരുതെന്ന് താക്കീത് ചെയ്തു. അയാള്‍ ഞെട്ടിപ്പോയി. എനിക്ക് അതുപോലെ ദേഷ്യം വന്നിരുന്നു. അയാള്‍ എന്നെ തന്നെ കുറേനേരം നോക്കി നിന്നു. പക്ഷേ പിന്നെ എന്നെ തൊടാനെ വന്നിട്ടില്ല.' എന്നായിരുന്നു രാധികയുടെ വെളിപ്പെടുത്തല്‍
f
https://www.facebook.com/Malayalivartha


























