ഉദ്യോഗസ്ഥര്‍ പോളിങ് സാമഗ്രികള്‍ വാങ്ങാന്‍ വിതരണ കേന്ദ്രത്തില്‍ എത്തേണ്ട... പ്രിസൈഡിങ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് ബൂത്തില്‍ എത്തിയാല്‍ മതി....തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ നടത്തിപ്പു രീതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍

ഉദ്യോഗസ്ഥര്‍ പോളിങ് സാമഗ്രികള്‍ വാങ്ങാന്‍ വിതരണ കേന്ദ്രത്തില്‍ എത്തേണ്ട... പ്രിസൈഡിങ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് ബൂത്തില്‍ എത്തിയാല്‍ മതി....തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ നടത്തിപ്പു രീതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍.
ഒരോ പ്രദേശത്തേക്കും നിയോഗിക്കുന്ന സെക്ടറല്‍ ഓഫീസര്‍മാര്‍ ഇ.വി.എം. ഉള്‍പ്പെടെയുള്ള പോളിങ് സാധനങ്ങള്‍ പോളിങ് ബൂത്തില്‍ എത്തിക്കും. അവിടെ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങണം.
വോട്ടെടുപ്പിനു ശേഷം ഇതേ സെക്ടറല്‍ ഓഫീസര്‍ സ്റ്റേഷനിലെത്തി സാധനങ്ങള്‍ തിരിച്ചെടുത്ത് ഇവ സ്ട്രോങ് റൂമിലേക്കു മാറ്റും. ബുധനാഴ്ച വിവിധ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഈ മാറ്റം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാന്‍ പറഞ്ഞു.
ഓരോ മേഖലയ്ക്കും സെക്ടറര്‍ ഓഫീസറെ നിയമിക്കുന്നതാണ് മറ്റൊരുമാറ്റം. ഒരേദിക്കിലുള്ള പ്രദേശങ്ങളും വേഗത്തിലെത്താവുന്ന സ്ഥലങ്ങളും ഉള്‍പ്പെടുത്തിയാണ് സെക്ടറല്‍ ഓഫീസര്‍മാരെ നിയമിക്കുക.
സെക്ടറല്‍ ഓഫീസര്‍മാരും അനുബന്ധ ജീവനക്കാരും നിശ്ചിത സമയത്ത് വിതരണ കേന്ദ്രത്തിലെത്തണം. റിസര്‍വിലുള്ള ഉദ്യോഗസ്ഥര്‍ വിതരണ കേന്ദ്രത്തിലാണ് വരേണ്ടത്.
ഇവര്‍ക്ക് വാഹനം അനുവദിക്കും. ഇനിവരുന്ന കൂടുതല്‍ ഉപതിരഞ്ഞെടുപ്പുകളില്‍ സെക്ടറല്‍ ഓഫീസര്‍വഴിയുള്ള വിതരണ രീതി നടപ്പാക്കുമെന്നും എ. ഷാജഹാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























