ഇനി തോറ്റ് പിന്മാറുന്ന പ്രശ്‌നമില്ല... ഇശോ സിനിമാ പേരിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ആദ്യ വിജയം നാദിര്‍ഷായ്ക്ക്; ഈശോ സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; ദൈവത്തിന്റെ പേരിട്ടെന്നു കരുതി ഇടപെടാനാവില്ല; വളരെ രൂക്ഷമായ ഭാഷയില്‍ സക്കറിയയും രംഗത്ത്

ഈശോ സിനിമയെ ചൊല്ലിയുള്ള അടി തുടങ്ങിയിട്ട് നാളേറെയായി. പി.സി. ജോര്‍ജ്, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവര്‍ അടിയില്‍ പങ്കെടുത്തപ്പോള്‍ ആവേശമായി. എന്നാല്‍ നിയമപരമായി ആദ്യ വിജയം നാദിര്‍ഷയ്ക്കായി.
ഈശോ സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സിനിമയ്ക്കു ദൈവത്തിന്റെ പേരിട്ടെന്നു കരുതി കോടതിക്ക് ഇടപെടാനാവില്ലെന്നു ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയാണു സിനിമയ്‌ക്കെതിരേ േകാടതിയെ സമീപിച്ചത്. സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നു വ്യക്തമാക്കിയ കോടതി ഫയലില്‍ സ്വീകരിച്ചില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം ചേംബേഴ്‌സിനെ എതിര്‍കക്ഷിയാക്കിയായിരുന്നു ഹര്‍ജി.
അതേസമയം ഇശോ സിനിമയുടെ പേരില്‍ വിവാദമുണ്ടാക്കുന്നത് നാണക്കേടാകുക നാട്ടില്‍ സാമുദായിക സൗഹാര്‍ദം പങ്കുവെച്ച് ജീവിക്കുന്ന ക്രൈസ്തവര്‍ക്കു തന്നെയും, മലയാളികള്‍ക്ക് ഒന്നടങ്കവുമാണെന്ന് എഴുത്തുകാരന്‍ സക്കറിയ. 'ഈശോ'യുടെ പേരില്‍ വിഷം ചീറ്റുന്ന 'ക്രിസ്ത്യാനി താലിബാ'നെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സിനിമാ പേരിനെ ചൊല്ലി വിവാദമുണ്ടാക്കുന്നത് ബുദ്ധിശൂന്യരായ പുരോഹിതന്‍മാരും വിശ്വാസികളും ആണെന്നും അവര്‍ ചെയ്തുകൂട്ടുന്ന പ്രവര്‍ത്തി നാണക്കേട് ഉണ്ടാക്കുന്നത് െ്രെകസ്തവര്‍ക്കു തന്നെയാണെന്നും സക്കറിയ ഫേസ്ബുക്കില്‍ കുറിച്ചു.
സക്കറിയയുടെ ഫേസ്ബുക്കിന്റെ പൂര്‍ണരൂപം
'ഈശോ' ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തണം കേരള ക്രൈസ്തവ സഭകളുടെ ചരിത്രത്തില്‍ അരങ്ങേറിയിട്ടുള്ള അതീവ ലജ്ജാവഹങ്ങളായ സംഭവികാസങ്ങളുടെ പട്ടികയിലേക്ക് ഒരു പുതിയ നാണംകെട്ട കൂട്ടിച്ചേര്‍ക്കലാണ് ഒരു സംഘം ബുദ്ധിശൂന്യരായ പുരോഹിതന്മാരും 'വിശ്വാസി'കളും ചേര്‍ന്ന് 'ഈശോ' എന്ന സിനിമയുടെ പേരില്‍ ചെയ്തുവച്ചിരിക്കുന്നത്.
ഭാഗ്യവശാല്‍ അവരുടെ സംസ്‌കാരശൂന്യതയും ഇരുളടഞ്ഞ മനസ്സുകളും ക്രൈസ്തവരിലെ ബഹുഭൂരിപക്ഷം പങ്കുവയ്ക്കുന്നില്ല. ശരാശരി മലയാളി ക്രിസ്ത്യാനി വീണ്ടുവിചാരത്തോടെയും പക്വതയോടെയും കേരളത്തിന്റെ സവിശേഷമായ മതമൈത്രീ സംസ്‌കാരത്തില്‍ ഇണങ്ങിച്ചേര്‍ന്നു ജീവിക്കുന്നു.
അങ്ങനെയായിട്ട് ശതാബ്ദങ്ങളായി. മേല്‍പ്പറഞ്ഞ ദുഷ്ടമനസ്സുകളുടെ വിഡ്ഢിത്തം ആപല്‍ക്കരമായിത്തീരുന്നത് നാദിര്‍ഷായ്‌ക്കോ മലയാളസിനിമയ്‌ക്കോ മുസ്ലിങ്ങള്‍ക്കോ അല്ല, ക്രൈസ്തവര്‍ക്ക് തന്നെയാണ്. അവര്‍ താഴ്ത്തികെട്ടുകയും കരിതേയ്ക്കുകയും അപകടപ്പെടുത്തുകയും ചെയ്യുന്നത് കേരള സംസ്‌കാരത്തിന്റെ ആധാരശിലയായ സാമുദായികസൗഹാര്‍ദം പങ്കുവച്ച് ഇവിടെ ഐശ്വര്യപൂര്‍വം ജീവിക്കുന്ന ക്രൈസ്തവ സമൂഹത്തെയാണ്. ഒപ്പം മലയാളികളെ ഒന്നടങ്കവും അവരുടെ കുറ്റകരമായ അസഹിഷ്ണുത അപമാനിക്കുന്നു.
യേശു അഥവാ ഈശോ എന്ന നല്ലവനായ മനുഷ്യന്‍ ഒരിക്കല്‍ കണ്ട സുന്ദരമാനവികസ്വപ്നത്തിന്റെ എന്തെങ്കിലും ഒരംശം ഇവിടെ അവശേഷിക്കുന്നുണ്ടെങ്കില്‍ അതിനെക്കൂടി ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണ് ഈ ക്രിസ്ത്യാനിതാലിബന്‍. ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് കേരള ക്രൈസ്തവസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്, സാംസ്‌കാരികകേരളത്തിന്റെ ആവശ്യവുമാണ്.
https://www.facebook.com/Malayalivartha


























