കാര്യങ്ങള്‍ മാറിമറിഞ്ഞു... മകളെന്ന് അവകാശപ്പെട്ടു നടന്ന സംഘര്‍ഷത്തില്‍ രണ്ട് മരണം; മകളെന്ന് അവകാശപ്പെട്ട് പ്രശ്‌നമുണ്ടാക്കി യുവതി അടിയേറ്റ് മരിച്ചു; അടിച്ച വയോധികന്‍ ആത്മഹത്യ ചെയ്തു; എന്ത് ചെയ്യണമെന്നറിയാതെ നാട്ടുകാര്‍

ഏറെ അമ്പരപ്പിക്കുന്ന സംഭവമാണ് തലസ്ഥാനത്തുണ്ടായത്. കരകുളം നെല്ലിവിളയിലാണ് സംഭവം.മകളെന്ന് അവകാശപ്പെട്ട് വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയ യുവതി വയോധികന്റെ അടിയേറ്റ് മരിച്ചു. കരകുളം മുല്ലശ്ശേരി സരിത (42) ആണ് വെള്ളിയാഴ്ച രാവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് ഇവര്‍. കരകുളം നെല്ലിവിള പത്മവിലാസത്തില്‍ വിജയമോഹനന്‍ നായര്‍ (മണിയന്‍ 64) ആണ് യുവതിയെ തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ചത്. വ്യാഴാഴ്ചയാണ് സരിതയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
സരിതയെ ആക്രമിച്ച ശേഷം വിജയമോഹനന്‍ നായര്‍ ഡീസല്‍ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. മുമ്പും സരിത നെല്ലിവിളയിലെ വിജയമോഹനന്റെ വീട്ടിലെത്തി മകളാണെന്ന് അവകാശപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക പതിവായിരുന്നു. പലവട്ടം ഇതുമായി ബന്ധപ്പെട്ട് വിജയമോഹനന്‍ നായര്‍ നെടുമങ്ങാട് പോലീസില്‍ പരാതി നല്‍കിയിരുന്നു.
വ്യാഴാഴ്ച വൈകിട്ടും വീടിന് മുന്‍പിലെത്തി സരിത ബഹളമുണ്ടാക്കി. നാട്ടുകാര്‍ ഇടപെട്ടിട്ടും പിന്‍മാറിയില്ല. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന മണ്‍വെട്ടിയുടെ കൈ ഉപയോഗിച്ച് വിജയമോഹനന്‍ നായര്‍ സരിതയുടെ തലയ്ക്ക് അടിച്ചു.
സരിതയെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ വിജയമോഹനന്‍ നായര്‍ ഓട്ടോറിക്ഷയില്‍ കയറി വട്ടപ്പാറ വേങ്കോട് പ്ലാത്തറയിലുള്ള അനുജന്‍ സതീഷിന്റെ വീട്ടിലെത്തി കൈയ്യില്‍ കരുതിയിരുന്ന ഡീസല്‍ ദേഹത്ത് ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. വീടിന്റെ രണ്ടാം നിലയിലുള്ള സിറ്റൗട്ടില്‍ കയറിയ ശേഷമാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിജയമോഹനനും അനുജനും തമ്മിലുള്ള വിരോധത്തിന്റെ പേരില്‍ സ്ത്രീയെ ഉപയോഗിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.
വ്യാഴാഴ്ച വൈകീട്ട് ആറു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. മകളാണെന്ന് പറഞ്ഞ് സരിത വിജയമോഹനന്റെ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് പതിവായിരുന്നവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വ്യാഴാഴ്ച വൈകീട്ടും വീടിന് മുന്നിലെത്തി സരിത ബഹളമുണ്ടാക്കി. ഇതേതുടര്‍ന്ന് വിജയമോഹനന്‍ നായരുമായി വാക്കുതര്‍ക്കമുണ്ടായി. എന്നിട്ടും യുവതി പിന്‍മാറാതെ വന്നതോടെ മണ്‍വെട്ടിക്കൈ ഉപയോഗിച്ച് വിജയമോഹനന്‍ നായര്‍ സരിതയുടെ തലയ്ക്കടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സരിതയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ വിജയമോഹനന്‍ നായര്‍ അവിടന്ന് പോയി. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ വട്ടപ്പാറ വേങ്കോട് പ്ലാത്തറയിലുള്ള അനുജന്‍ സതീഷിന്റെ വീട്ടിലെത്തി. ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നതിന് മുമ്പ് ഡീസല്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ഒരു സംഭവത്തെ ചൊല്ലി രണ്ട് മരണങ്ങള്‍ ഉണ്ടായ അമ്പരപ്പിലാണ് നാട്ടുകാര്‍. ഈ വിഷയത്തെ ചൊല്ലി വിജയമോഹനന്‍ നായര്‍ ആകെ വിഷമത്തിലായിരുന്നു. അതിനിടയ്ക്കാണ് യുവതി വീണ്ടുമെത്തിയതും സംഘര്‍ഷത്തില്‍ കലാശിച്ചതും.
https://www.facebook.com/Malayalivartha


























