ഇടതന്‍മാര്‍ വന്നതോടെ ദേവന്‍മാര്‍ക്കും ശനിദശ തുടങ്ങി: ഏറ്റുമാനൂരിലെ തിരുവാഭരണം തുടക്കമോ?

ദേവസ്വം ബോര്‍ഡുകളുടെ ഉടമസ്ഥതതയിലുള്ള ക്ഷേത്രങ്ങളില്‍ തിരുവാഭരണങ്ങള്‍ക്ക് വ്യക്തമായ കണക്കില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ക്ഷേത്രങ്ങളില്‍ തിരുവാഭരണങ്ങളുടെ കണക്കെടുത്തത്. മേജര്‍ ക്ഷേത്രങ്ങളില്‍ പോലും തിരുവാഭരണങ്ങള്‍ കൃത്യമായി ഉണ്ടോ എന്ന പരിശോധന നടക്കാറില്ല. ക്ഷേത്രത്തിലെ മേല്‍ശാന്തിമാരാണ് തിരുവാഭരണങ്ങള്‍ ഉപയോഗിക്കുന്നത്.
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ക്ഷേത്രഭരണത്തിലൊന്നും സര്‍ക്കാരിന് താത്പര്യമില്ലാതായി. ദേവസ്വം ശാന്തി ജോലി ചെയ്യുന്നത് ഒരു തരം രാഷ്ട്രിയ പ്രവര്‍ത്തനം പോലെയായി മാറി. ദേവസ്വം ബോര്‍ഡിലെ സംഘടനാപ്രവര്‍ത്തകര്‍ ശാന്തിമാരായി ചുമുതലയേറ്റു. അതോടെ ശാന്തി ജോലിക്കുണ്ടായിരുന്ന പവിത്രത നഷ്ടമായി.
ശബരിമലയില്‍ ആചാരങ്ങള്‍ക്ക് വിരുദ്ധമായി യുവതികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചതോടെ ക്ഷേത്ര കാര്യങ്ങളില്‍ സര്‍ക്കാരിന് പ്രത്യേക താത്പര്യങ്ങളില്ലെന്ന് വ്യക്തമായി. ക്ഷേത്രങ്ങളില്‍ നിന്നും അമൂല്യമായവ കൊണ്ടുപോയാലും സാരമില്ലെന്ന ചിന്ത അങ്ങനെയാണ് വന്നുചേര്‍ന്നത്.
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായതോടെയാണ് തിരുവാഭരണങ്ങളെ കുറിച്ച് ദേവസ്വം ബോര്‍ഡ് പോലും ചിന്തിച്ചു തുടങ്ങിയത്. സ്വര്‍ണംകെട്ടിയ രുദ്രാക്ഷമാലയാണ് നഷ്ടപ്പെട്ടത്. ഭഗവാന്റെ വിഗ്രഹത്തില്‍ സ്ഥിരമായി ചാര്‍ത്തിയിരുന്നതാണ് കാണാതായ രുദ്രാക്ഷമാല. വലിയ രുദ്രാക്ഷമണികളില്‍ സ്വര്‍ണംകെട്ടിച്ച മാല രണ്ട് മടക്കുകളാക്കിയാണ് ചാര്‍ത്തിയിരുന്നത്. ക്ഷേത്രത്തിലെ മുന്‍ അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ വഴിപാടായി നല്‍കിയ മാലയുടെ മൂല്യം സംബന്ധിച്ച് കൃത്യമായ വിവരമില്ല.
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വാങ്ങി നല്‍കിയതിനാല്‍ കണക്കില്ലെന്ന് വേണമെങ്കില്‍ സര്‍ക്കാരിന് ഒഴിഞ്ഞുമാറാം.
പുതിയ മേല്‍ശാന്തി ചുമതലയേറ്റപ്പോള്‍ നടത്തിയ പരിശോധനയിലാണ് മാല നഷ്ടപ്പെട്ടത് അറിഞ്ഞത്. ക്ഷേത്രത്തിലെ മറ്റു ചില വസ്തുക്കള്‍ കൂടി നഷ്ടപ്പെട്ടതായും സംശയങ്ങളുണ്ട്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവാഭരണം കമ്മിഷണര്‍ അന്വേഷണം ആരംഭിച്ചു.
ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തി കഴിഞ്ഞമാസമാണ് ചുമതലയേറ്റത്. തൊട്ടുപിന്നാലെ തിരുവാഭരണം ഉള്‍പ്പെടെ പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളുടെയും കണക്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദേവസ്വം അസിസ്റ്റന്‍ഡ് കമ്മിഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല കണ്ടെത്താനായില്ല. എന്നാല്‍ കണക്കില്‍ പെടാത്ത മറ്റൊരു മാല കണ്ടെത്തി.
കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിമാരായി എത്തുന്ന പലര്‍ക്കും തിരുവാഭരണങ്ങളെ കുറിച്ച് കൃത്യമായ വിവരം ഉണ്ടായിരിക്കണമെന്നില്ല. സ്ഥാനമൊഴിയുന്ന മേല്‍ശാന്തി പിന്നീട് വരുന്ന മേല്‍ശാന്തിമാരെ കണക്ക് ധരിപ്പിക്കാറില്ല. എല്ലാം സുരക്ഷിതമായി കാണും എന്ന വിശ്വാസമാണ് മേല്‍ശാന്തിമാരെ നയിക്കാറുള്ളത്.
ഏറ്റുമാനൂര്‍ കവര്‍ച്ചയുടെ പശ്ചാത്തലത്തില്‍ തിരുവാഭരണങ്ങളുടെ കണക്കെടുക്കാന്‍ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. ശാന്തിമാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അഴിമതിയില്‍ പങ്കുണ്ട്. ക്ഷേത്രത്തിലെ മറ്റ് ജീവനക്കാരും ഇതില്‍ പങ്കാളികളാണെന്ന് കരുതേണ്ടി വരും. ആരും അറിയാതെ ഒരു കൃത്യം അതീവരഹസ്യമായി നടത്താന്‍ പ്രയാസമാണ്.
https://www.facebook.com/Malayalivartha


























