ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി... തെരച്ചില്‍ തുടരുന്നു....

ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. തരിയോട് പത്താം മൈല്‍ പാറയില്‍ പൈലിയുടെ മകന്‍ ഡെനിനെ (16) യാണ് വെള്ളിയാഴ്ച വൈകീട്ട് ആറോടെ കാണാതായത്.
വീടിനോടുചേര്‍ന്നുള്ള പ്രദേശമായതിനാല്‍ കളി കഴിഞ്ഞശേഷം കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയതായിരുന്നു. പിണങ്ങോട് ഡബ്ല്യു.എം.ഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.
കല്‍പറ്റ അഗ്‌നിശമന സേനാംഗങ്ങളം പൊലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ വൈകിയും തിരച്ചില്‍ തുടരുകയാണ്. ശക്തമായ മഴ തടസ്സമാകുകയാണ്.
https://www.facebook.com/Malayalivartha


























