വണ്ടിയോടിച്ച് വീഡിയോ എടുത്താല്‍ പിടിവീഴും; ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് തടയിടാൻ മോട്ടോര്‍ വാഹന വകുപ്പ്, ഫ്രീക്കന്മാർ ജാഗ്രതൈ

ഇനിമുതൽ വണ്ടിയോടിച്ചുകൊണ്ട് വീഡിയോ എടുത്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിക്കുകയുണ്ടായി. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് തടയിടാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇനി മുതല്‍ ഇത്തരത്തില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ചുമത്തുന്നതാണ്.
വാഹനമോടിക്കുന്നയാള്‍ നിരത്തില്‍ നിന്ന് ശ്രദ്ധമാറുന്ന മറ്റൊന്നും ചെയ്യാന്‍ പാടില്ലെന്നാണ് 2017ലെ ഡ്രൈവിംഗ് റെഗുലേഷന്‍സില്‍ വ്യക്തമാക്കിയിരിക്കുന്നത്. പൂര്‍ണ ആരോഗ്യത്തോടെയും ശ്രദ്ധയോടെയും വാഹനമോടിക്കേണ്ടതാണ്. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിച്ചാല്‍ ശ്രദ്ധ മാറും. അതിനെക്കാള്‍ അപകടകരമാണ് വാഹനം ഓടിച്ചുകൊണ്ടുള്ള ചിത്രീകരണവും വിവരണവും. ഇതോടെയാണ് നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
അതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയകളില്‍ ട്രെന്‍ഡ് ആയ വ്ലോഗര്‍മാരില്‍ പലരും തിരക്കേറിയ റോഡിലൂടെ വാഹനം ഓടിച്ചുകൊണ്ടാണ് തങ്ങളുടെ വിശേഷം പങ്കുവയ്‌ക്കുന്നത്. വാഹനം ഓടിച്ചുകൊണ്ട് ക്യാമറയില്‍ നോക്കി സംസാരിക്കുമ്പോള്‍ അപകടസാധ്യതയും വര്‍ധിക്കുന്നതാണ്. വാഹനത്തിന്റെ വേഗതയാര്‍ജ്ജിക്കാനുള്ള ശേഷിവരെ ഇക്കൂട്ടര്‍ ചിത്രീകരിക്കുന്നുണ്ട്. ഇത്തരം പരീക്ഷണങ്ങള്‍ റോഡില്‍ ചെയ്യുന്നതും നിയമവിരുദ്ധമാണെന്നും എം വി ഡി പറയുകയുണ്ടായി.
https://www.facebook.com/Malayalivartha


























