ബാണാസുര സാഗര്‍ അണക്കെട്ടിന് സമീപത്തായി കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

ബാണാസുര സാഗര്‍ അണക്കെട്ടിന് സമീപത്തായി കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി.. പത്താം മൈല്‍ ബൈബിള്‍ ലാന്റ് പാറയില്‍ പൈലി-സുമ ദമ്പതികളുടെ മകന്‍ ഡെനിന്‍ ജോസിനെയാണ് (17) കാണാതായത്.
തരിയോട് പത്താം മൈലില്‍ ബാണാസുര സാഗര്‍ അണക്കെട്ടിന് സമീപം കുളിക്കുന്നതിനിടെ ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു ഡെനിനെ കാണാതായത്.
തെരച്ചിലിന് പിണങ്ങോട് ബ്രേവ് എമര്‍ജന്‍സി ടീമും പോലീസും ഒപ്പമുണ്ടായിരുന്നു.കല്‍പ്പറ്റയില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘവും നാട്ടുകാരും ഇന്നലെ ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും മൂലം രാത്രിയോടെ തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു. ഡാമിനും പരിസരത്തും നല്ല രീതിയില്‍ മഴ പെയ്യുന്നതും തണുപ്പും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി മാറി.
പിണങ്ങോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. ഇന്ന് രാവിലെ ഫയര്‍ ഫോഴ്‌സിനൊപ്പം തിരച്ചിലിനിറങ്ങിയ തുര്‍ക്കി ജീവന്‍രക്ഷാ സമിതിയാണ് മൃതദേഹം കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha


























