തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു

കഴിഞ്ഞ വര്‍ഷം ഏറെ വിവാദങ്ങൾക്ക് വഴിവച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചതായി റിപ്പോർട്ട്. വട്ടിയൂര്‍ക്കാവ് മേലത്തുമേലെ സ്വദേശി അനില്‍കുമാറാണ് (55) മരിച്ചത്. വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
കഴിഞ്ഞ വര്ഷം അനില്‍ കുമാറിന് ചികിത്സ കിട്ടാത്തത് വലിയ വിവാദമായി മാറുകയായിരുന്നു. പുഴുവരിച്ചതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അനില്‍ കുമാര്‍ ആരോഗ്യ സ്ഥിതി വീണ്ടെടുത്തിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുകയും ചെയ്തിരുന്നു.
മരത്തില്‍ നിന്ന് വീണ് പരിക്കേറ്റതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു അനില്‍ കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഡിസ്ചാര്‍ജ് ചെയ്ത അനില്‍ കുമാറിനെ വീട്ടില്‍ കൊണ്ടുവന്ന് വസ്ത്രം മാറ്റിയപ്പോള്‍ ശരീരത്തിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നെന്നായിരുന്നു ബന്ധുക്കൾ ഉന്നയിച്ച പരാതി. കഴുത്തിന്റെ പിറകുഭാഗത്തെ മുറിവിലാണ് പുഴുക്കളെ കണ്ടത്.
https://www.facebook.com/Malayalivartha


























