സ്ഥിരം എയര്‍ ആംബുലന്‍സ് സര്‍വീസ് ആരംഭിക്കാന്‍ നീക്കം

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സ്ഥിരം എയര്‍ ആംബുലന്‍സ് സര്‍വീസ് ആരംഭിക്കാന്‍ നീക്കം തുടങ്ങി. എയര്‍ ആംബുലന്‍സ് ഉപയോഗിച്ചുള്ള കേരളത്തിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായതിനെ തുടര്‍ന്നാണു സര്‍ക്കാര്‍ നടപടികള്‍ ആരംഭിക്കുന്നതെന്നു മന്ത്രി വി.എസ്. ശിവകുമാര്‍ വ്യക്തമാക്കി.
ആരോഗ്യവകുപ്പിന്റെ മൃതസഞ്ജീവനിയുടെ നേതൃത്വത്തില്‍ ആഭ്യന്തരം, റവന്യൂ വകുപ്പുകളുടെയും ദുരന്ത നിവാരണ സമിതിയുടെയും സഹകരണത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. അവയവം മാറ്റിവയ്ക്കുന്നതിനു സൗകര്യമുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് എയര്‍ ആംബുലന്‍സ് സര്‍വീസുകള്‍ ആരംഭിക്കുക. ഇതു സംബന്ധിച്ച നടപടികള്‍ക്ക് ആക്കംകൂട്ടാന്‍ ആരോഗ്യവകുപ്പു സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















