പ്രവാസി ഭർത്താവിന്റെ സഹോദരന്റെ മകനുമായി ജീവിക്കാൻ മക്കളെ ഉപേക്ഷിച്ച് നാടുവിട്ട വീട്ടമ്മയെ പോലീസ് പൊക്കി

ഭർതൃസഹോദരന്റെ മകനുമായി ജീവിക്കാൻ മക്കളെ ഉപേക്ഷിച്ച് പോയ പ്രവാസിയുടെ ഭാര്യയായ യുവതിയെ അറസ്റ്റ് ചെയ്തു. കേച്ചേരി അമ്പലത്ത് വീട്ടില്‍ റസീന (30) ആണ് അറസ്റ്റിലായത്. റസീനയുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്ന സമയത്ത് ഭർത്താവിന്റെ സഹോദരന്റെ മകൻ മുഷ്താക്കുമായി അടുപ്പത്തിലായി. തുടര്‍ന്ന് ഒരാഴ്ച മുമ്പ് ഇരുവരും നാടുവിടുകയായിരുന്നു.
റസീനയുടെ 10 വയസ്സുള്ള മകന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. റസീനയെ വീട്ടില്‍ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒളിച്ചോടിയ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. കുന്നംകുളം സി.ഐ വി.സി. സൂരജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























