കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ കേരളത്തിലേക്ക്: സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍, ചീഫ് സെക്രട്ടറി എന്നിവരുമായി ചര്‍ച്ച നടത്തും

കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ കേരളത്തിലേക്ക്കുതിക്കുന്നു... സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് അദ്ദേഹം പതിനാറാം തീയതി കേരളത്തിലേക്ക് വരുന്നത് എന്നത് ശ്രദ്ധേയമായ കാര്യം.
അദ്ദേഹത്തോടൊപ്പം എന്‍.സി.ഡി.സി മേധാവിയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമുണ്ടാകും എന്നതാണ് ശ്രദ്ധേയമായ കാര്യം. സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍, ചീഫ് സെക്രട്ടറി എന്നിവരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഉള്‍പ്പെട്ട സംഘം കൂടിക്കാഴ്ച നടത്തുവാന്‍ ഒരുങ്ങുകയാണ് .
രാജ്യത്ത് നിലവില്‍ ടി.പി.ആര്‍ നിരക്ക് ഏറ്റവും കൂടുതലുള്ള ഒരു സംസ്ഥാനമാണ് കേരളം. വാക്‌സിന്‍ സ്വീകരിച്ചവരില്‍ പോലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ട്. അതുകൊണ്ടാണ് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രി നേരിട്ട് സംസ്ഥാനം സന്ദര്‍ശിക്കുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
കേരളത്തിലെത്തുന്ന തൊട്ട് അടുത്ത ദിവസം കേന്ദ്ര ആരോഗ്യ മന്ത്രി അസമും സന്ദര്‍ശിക്കാന്‍ പോകുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി ഒരു രൂപരേഖയും കേന്ദ്ര ആരോഗ്യ മന്ത്രി കേരളത്തിന് കൈമാറുമെന്നുള്ള സൂചനകള്‍ കിട്ടുന്നുണ്ട്. സംസ്ഥാനം ദീര്‍ഘനാളായി വാക്‌സിന്‍ ക്വാട്ട വര്‍ധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്. ഈക്കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായേക്കുവാനുള്ള സാധ്യതയുണ്ട്.
അതേസമയം കേരളത്തില്‍ ഓണത്തോടനുബന്ധിച്ച് ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഈ കാര്യത്തില്‍ ആശങ്കയും അതൃപ്തിയും അറിയിച്ചിരിക്കുകയാണ് കേന്ദ്ര സംഘം. സംസ്ഥാനത്തെ എട്ട് ജില്ലകള്‍ കേന്ദ്ര സംഘം സന്ദര്‍ശിച്ചിരുന്നു . ഇതിന് ശേഷം ഭയാനാകമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha


























