രാമങ്കരിയിലും ആലപ്പുഴയിലും വക്കീലായി വിലസിയ തട്ടിപ്പുകാരി... മകൾ സെസി സേവ്യർ കാരണം നാട്ടിൽ ഒറ്റപ്പെട്ട് മാതാപിതാക്കൾ...

വ്യാജ വിവരങ്ങൾ നൽകി പരീക്ഷ ജയിക്കാതെ അഭിഭാഷകവൃത്തി നടത്തിയ കേസിൽ സെസി സേവ്യർക്കെതിരെ കേസായതോടെ നാട്ടിൽ ഒറ്റപ്പെട്ടെന്ന് സെസിയുടെ മാതാപിതാക്കൾ. സെസി നിയമപഠനം പൂര്‍ത്തിയാക്കിയില്ലെന്ന് അറിയില്ലായിരുന്നുവെന്നും, കേസ് ഉണ്ടായതിന് ശേഷം മകളെ കണ്ടിട്ടില്ലെന്നും മാതാപിതാക്കൾ പറയുന്നു. മകളെ ആരെങ്കിലും കുടുക്കിയതാണോ എന്ന സംശയവും ഇവർക്കുള്ളതായി ചൂണ്ടിക്കാട്ടുന്നു. താന്‍ ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നും ചുമത്തിയിട്ടുള്ള വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സെസി സേവ്യര്‍ പറഞ്ഞിരുന്നു. സുഹൃത്തുക്കള്‍ തന്നെ വഞ്ചിക്കുകയായിരുന്നെന്നും ഇവര്‍ വ്യക്തമാക്കി.
നിയമ ബിരുദമില്ലാതെയാണു പ്രാക്ടീസ് ചെയ്തിരുന്നത് എന്നു വ്യക്തമായതോടെയാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. ആള്‍മാറാട്ടവും വഞ്ചനയും ഉള്‍പ്പെടെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇവര്‍ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാന്‍ എത്തിയെങ്കിലും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത വിവരം അറിഞ്ഞു മുങ്ങുകയായിരുന്നു. ഹര്‍ജി പരിഗണിക്കും വരെ അറസ്റ്റ് തടണമെന്ന സെസിയുടെ ആവശ്യം ഹൈക്കോടതി തള്ളിയിട്ടും പൊലീസിന്റെ ഒളിച്ചു കളി തുടരുകയാണ്. വ്യാജരേഖകള്‍ ചമച്ച് അഭിഭാഷകയായി ആലപ്പുഴ കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന സെസിക്കെതിരെ പൊലീസ് കേസെടുത്തിട്ട് ആഴ്‌ച്ചകള്‍ പിന്നിട്ടുവെന്ന് ആലപ്പുഴയിലെ അഭിഭാഷകരില്‍ ഒരു വിഭാഗം പറയുന്നു. എന്നിട്ടും പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തിട്ടില്ല
മനഃപൂര്‍വ്വം ആള്‍മാറാട്ടം നടത്തിയിട്ടില്ല. സുഹൃത്തുക്കള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. പാവപ്പെട്ട കുടുംബത്തിലെ അംഗമായ താന്‍ സുഹൃത്തുക്കളുടെ പ്രേരണയില്‍ വീണ്ടുവിചാരമില്ലാതെ ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയായിരുന്നു. അസോസിയേഷന്‍ അംഗമല്ലാതിരുന്നിട്ടും തന്റെ പത്രിക സ്വീകരിച്ചുവെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.
കുട്ടനാട് രാമങ്കരി സ്വദേശിനിയാണ് സെസി. ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നോര്‍ത്ത് പൊലീസ് കേസെടുത്തത്. മതിയായ യോഗ്യതകള്‍ ഇല്ലാതെ രണ്ടര വര്‍ഷം ആലപ്പുഴ കോടതിയില്‍ അഭിഭാഷകയായി സെസി പ്രാക്ടീസ് ചെയ്ത് വന്നിരുന്നതായി ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
താനൊരിക്കലും അഡ്വക്കേറ്റായി മാറിയിരുന്നില്ലെന്ന വാദമാണ് ജാമ്യ ഹര്‍ജിയില്‍ സെസി ഉയര്‍ത്തുന്നത്. എന്നാല്‍ തെറ്റാണെന്ന് ആലപ്പുഴയിലെ അഭിഭാഷകരും പറയുന്നു. ഫോട്ടോയും പൊലീസ് എഫ് ഐ ആറുമെല്ലാം തെളിവായി ചൂണ്ടിക്കാട്ടുന്നുമുണ്ട്. 2014-17കാലത്ത് തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥിയായിരുന്നെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു. ചില വിഷയങ്ങള്‍ക്കു പരാജയപ്പെട്ടതിനാല്‍ എല്‍എല്‍ബി നേടാനായില്ല. വീട്ടിലെ സാമ്ബത്തിക പ്രയാസങ്ങള്‍ കോഴ്സ് പൂര്‍ത്തിയാക്കുന്നതിന് തടസ്സമായി. അതിനാല്‍ ആലപ്പുഴയിലെ വക്കീല്‍ ഓഫിസില്‍ ഇന്റേണ്‍ ആയി ചേര്‍ന്നു. രാമങ്കരിയിലും ആലപ്പുഴയിലും വക്കീല്‍ ഓഫിസുകളില്‍ അഭിഭാഷക കുപ്പായം ഇടാതെയാണ് പ്രവര്‍ത്തിച്ചതെന്ന് സെസി പറയുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha


























