ഒരു വർഷമായിട്ടും ഉണങ്ങാത്ത മുറിവുകൾ... മെഡിക്കൽ കോളജിൽ ചികിത്സക്കിടെ പുഴുവരിച്ച രോഗി മരച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അനാസ്ഥ മൂലം മറ്റൊരു രോഗി കൂടി മരണത്തിന് കീഴങ്ങിയിരിക്കുകയാണ്.ഇവിടെ ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗിയായ 56 വയസുകാരനായിരുന്ന അനിൽകുമാറാണ് മരിച്ചത്. പുഴുവരിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ അനിൽകുമാറിന് ആരോഗ്യം വീണ്ടെടുക്കാനായിരുന്നില്ല..വട്ടിയൂർക്കാവിലെ വീട്ടിൽ വച്ചായിരുന്നു മരണം സംഭവിച്ചത്.
ഇദ്ദേഹത്തിന് ആവശ്യമായ ചികിത്സ കിട്ടാതിരുന്നത് വലിയ വിവാദത്തിലേക്ക് വഴിവെച്ചിരുന്നു...
2020 സെപ്റ്റംബറിലായിരുന്നു സംഭവം നടന്നത്. വീട്ടിൽ വീണതിനെ തുടര്‍ന്ന് അനിൽ കുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കേ അദ്ദേഹത്തിന് കൊവിഡും സ്ഥിരീകരിച്ചിരുന്നു.തുടർന്ന് കൊവിഡ് നെഗറ്റീവായി വീട്ടിലെത്തിയപ്പോഴാണ് രോഗിയുടെ ശരീരത്തിൽ പുഴുവരിച്ചത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തലയുടെ പിൻഭാഗത്ത് അടക്കം പുഴുവരിച്ച നിലയിലായിരുന്നു.കഴുത്തിലിട്ടിരുന്ന കോളറും മലമൂത്രവിസർജനത്തിനായി ഉപയോഗിച്ചിരുന്ന ഡയപ്പറും മാറ്റിയിരുന്നില്ലെന്ന് അന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഈ വാർത്ത ആശുപത്രി അധികൃതർക്കെതിരെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
മരണത്തിന് കീഴടങ്ങുന്നതിന് മുമ്പ് അനിൽ കുമാർതന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ രംത്ത് വന്നിരുന്നു..രണ്ടാം ദിനം മുതൽ ജീവനക്കാർ തിരിഞ്ഞ് നോക്കിയില്ല. വെള്ളവും ഭക്ഷണവും എടുത്ത് തരാന്‍ പോലും ആരും ഉണ്ടായിരുന്നില്ലെന്ന് ക്രൂരതയ്ക്ക് ഇരയായ പ്രതികരിച്ചിരുന്നു. ജീവനക്കാര്‍ കൈ കട്ടിലില്‍ കെട്ടിയിട്ടു. ഒരു ദിവസം മാത്രമാണ് ട്രിപ്പ് നല്‍കിയത്. ചികിത്സയില്‍ അനാസ്ഥ കാണിക്കുന്നവരെ ശിക്ഷിക്കണമെന്ന് അനിൽ കുമാർ ആവശ്യപ്പെട്ടിരുന്നു...
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഡോക്ടര്‍ എന്ന് പറഞ്ഞൊരാളെയും താന്‍ കണ്ടിട്ടേ ഇല്ലെന്ന് അനില്‍ കുമാര്‍ പറയുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യുമെന്ന് അദ്ദേഹം ചോദിക്കുന്നു. ക്രൂരത എന്നതിനെക്കാള്‍ വലിയ വാക്ക് ഉണ്ടെങ്കില്‍ അതാണ് അനുഭവിച്ചതെന്നും പത്ത് ദിവസത്തോളം ആരും തിരിഞ്ഞുനോക്കിയില്ലെന്നും മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തിയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ചെയ്തതെന്ന് അനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു...
അതേസമയം സംഭവം വിവാദമായതോടെ സസ്പെൻഷനിലായ ഡോക്ടറെയും നഴ്സുമാരെയും പിന്നീട് തിരിച്ചെടുത്തിരുന്നു.
https://www.facebook.com/Malayalivartha


























