കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് പിന്നാലെ കോണ്‍ഗ്രസ് മുക്ത കേരളം വരുന്നു.... കെ. പി. സി. സി അധ്യക്ഷന്‍ കെ സുധാകരനെ മുന്നില്‍ നിര്‍ത്തി കേരളത്തിലെ കോണ്‍ഗ്രസിന് മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ലെന്ന് ഹൈക്കമാന്റിനോട് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും

കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് പിന്നാലെ കോണ്‍ഗ്രസ് മുക്ത കേരളം വരുന്നു. കെ. പി. സി. സി അധ്യക്ഷന്‍ കെ സുധാകരനെ മുന്നില്‍ നിര്‍ത്തി കേരളത്തിലെ കോണ്‍ഗ്രസിന് മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ലെന്ന് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും ഹൈക്കമാന്റിനെ അറിയിച്ചു. ഹൈക്കമാന്റ് പ്രതീക്ഷിക്കാത്ത പ്രതിസന്ധിയാണ് വന്നു ചേര്‍ന്നിരിക്കുന്നത്.
ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നത്. ഡിസിസി അധ്യക്ഷന്‍മാരുടെ സാധ്യതാ പട്ടികയുണ്ടാക്കിയതില്‍ കൂടിയാലോചനകള്‍ നടത്തിയില്ലെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും രാഹുലിനോട് പരാതിപ്പെട്ടു. ചര്‍ച്ചകളില്‍നിന്ന് മാറ്റിനിര്‍ത്തി അപമാനിച്ചെന്ന് ആരോപിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. മുല്ലപ്പള്ളിയും കെ സുധാകരനും തമ്മില്‍ കടുത്ത വാക്‌പോരാണ് നടന്നത്.
ഡല്‍ഹിയില്‍ ഡിസിസി അധ്യക്ഷന്‍മാരുടെ ചുരുക്കപ്പെട്ടികയ്ക്ക് അന്തിമരൂപം നല്‍കുന്നതിന് ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നില്ല. ഏതാനും ആഴ്ചകളായി ഡല്‍ഹിയിലും കേരളത്തിലുമായാണ് ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍പ്പോലും എ, ഐ ഗ്രൂപ്പുകളുടെ അഭിപ്രായം കേള്‍ക്കാന്‍ നേതൃത്വം തയ്യാറായില്ല എന്നാണ് ആരോപണം.
ഡിസിസി അധ്യക്ഷന്‍മാരുടെ സാധ്യതാ പട്ടിക നല്‍കുമ്പോള്‍ വേണ്ടത്ര കൂടിയാലോചനകള്‍ ഉണ്ടായില്ലെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും താരിഖ് അന്‍വറിനോട് പരാതിപ്പെട്ടു. പട്ടികയിലുള്ളവര്‍ സുധാകരന്റെ ആള്‍ക്കാരാണ് . ഗ്രൂപ്പുകളെ ഇല്ലാതാക്കുന്നതിനെന്ന പേരില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഇവര്‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ക്കായി വിളിച്ച കെ. സുധാകരനോട് മുല്ലപ്പള്ളി തട്ടിക്കയറി. ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാതെ തഴഞ്ഞതായും അദ്ദേഹം മുതിര്‍ന്ന നേതാക്കളെ അറിയിച്ചു.
പുനഃസംഘടനാ ചര്‍ച്ചകളെ വിമര്‍ശിച്ച പി.എസ് പ്രശാന്തിനെ കെപിസിസി സെക്രട്ടറി സ്ഥാനത്തുനിന്ന് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ അറിയിച്ചു. പി.എസ് പ്രശാന്ത് യുഡിഎഫിനും കോണ്‍ഗ്രസിനും എതിരായി നടത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തെ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍നിന്ന് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയാണെന്നും കെ. സുധാകരന്‍ പറഞ്ഞു.
കേരളത്തില്‍ കോണ്‍ഗ്രസിന് അടിസ്ഥാനമില്ലാതായി തീര്‍ന്നിരിക്കുകയാണ്. ചുവട്ടില്‍ നിന്നും മണ്ണൊലിച്ച് പോകുന്ന വിവരം കോണ്‍ഗ്രസ് അറിഞ്ഞ മട്ടില്ല. നേതാക്കള്‍ക്ക് ഇപ്പോഴും കസേരക്ക് പിന്നാലെ ആര്‍ത്തിയോടെ പറയുകയാണ്.ചെറുപ്പക്കാര്‍ പാര്‍ട്ടി വിടുന്നു. ഒരു കോര്‍ണര്‍ യോഗം പോലും കോണ്‍ഗ്രസ് നടത്തുന്നില്ല. ആര്‍ക്കും കോണ്‍ഗ്രസിനോട് താത്പര്യവുമില്ല. ജനങ്ങള്‍ വിചാരിക്കുന്നത് കൊണ്ട് മാത്രമാണ് ഉപതെരഞടുപ്പില്‍ ചില സീറ്റുകളില്ലെങ്കിലും യു ഡി എഫ് ജയിക്കുന്നത്.
ഇതിലൊന്നും രാഹുല്‍ ഗാന്ധിക്ക് പരാതിയില്ല. കാരണം കേരളത്തില്‍ ബി ജെ പി ഒഴിച്ച് ആരും ജയിച്ചാലും രാഹുല്‍ ഗാസിക്ക് അതില്‍ സന്തോഷം മാത്രമാണുള്ളത്.അതിനെ കുറിച്ച് ആലോചിച്ച് അദ്ദേഹം വ്യാകുലപ്പെടുന്നില്ല. ആരു ജയിച്ചാലും തനിക്കൊന്നുമില്ലെന്നാണ് അദ്ദേഹം പറയുന്നത്.
ഏതായാലും ഇങ്ങനെയാണ് മുന്നോട്ടുപോകുന്നതെങ്കില്‍ കോണ്‍ഗ്രസ് മുക്ത കേരളം എന്ന ബി ജെ പിയുടെ സ്വപ്നം ഫലവത്താക്കാന്‍ ഏതാനും വര്‍ഷങ്ങള്‍ മതിയാകും.
https://www.facebook.com/Malayalivartha

























