ഇങ്ങനെ ഒരു ഹാഷ്ടാഗ് അബദ്ധത്തില്‍ എങ്കിലും എവിടെ എങ്കിലും കണ്ടതായി ഓര്‍ക്കുന്നുണ്ടോ? അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ ചിത്രം കേരളത്തിലെ ഏതെങ്കിലും ഒരു സാംസ്കാരിക നായകര്‍ പോസ്റ്റ് ചെയ്ത് കണ്ടിട്ടുണ്ടോ? വൈറലായി കുറിപ്പ്

പലസ്തീന്‍ -ഇസ്രായേല്‍ സംഘര്‍ഷമുണ്ടായപ്പോള്‍ സേവ് ഗാസ എന്ന് പോസ്റ്റിട്ടു അലമുറ കൂട്ടിയവരുടെ പ്രൊഫൈലുകളില്‍ ഇപ്പോള്‍ കനത്ത മൗനമാണ് എന്ന ആരോപണവുമായി അര്‍ജുന്‍ രവീന്ദ്രന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ നടത്തുന്ന ആക്രമണങ്ങളെയും കുട്ടികളോട് ചെയ്യുന്ന ദ്രോഹത്തെയും ആരും അപലപിച്ചു കണ്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ:
#save_afganistan
ഇങ്ങനെ ഒരു ഹാഷ്ടാഗ് അബദ്ധത്തില്‍ എങ്കിലും എവിടെ എങ്കിലും കണ്ടതായി ഓര്‍ക്കുന്നുണ്ടോ? അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ ചിത്രം കേരളത്തിലെ ഏതെങ്കിലും ഒരു സാംസ്കാരിക നായകര്‍ പോസ്റ്റ് ചെയ്ത് കണ്ടിട്ടുണ്ടോ? പലസ്തീനും ഇസ്രയേലും തമ്മില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍ കണ്ട പോസ്റ്റിന്റെ പകുതി പോലും കാണുന്നില്ലല്ലോ സര്‍ ആരുടെയും പ്രൊഫൈലുകളില്‍. അവിടുത്തെ കുട്ടികളുടെ അവകാശവും സംരക്ഷിക്കപ്പെടേണ്ടേ?
നിങ്ങള്‍ക്ക് ആര്‍ക്കും ഉത്കണ്ഠ ഇല്ലേ? സ്ത്രീകളെ പിടിച്ചു കൊണ്ട് പോകുന്നു, അവരെ എവിടെ ഒളിപ്പിക്കണം എന്നറിയാതെ വിഷമിക്കുന്ന വീട്ടുകാരും ഭര്‍ത്താക്കന്മാരും… ഭീകരം ആണ് ഭീകരതയാണ്. ആ ഭീകരതയെ കുറിച്ചു പറഞ്ഞു തന്നെ പോകണം. ഈ സമയത്തും ചിലര്‍ പാലിക്കുന്ന മൗനം പോലും താലിബാന്‍ ഒരു വിസ്മയം ആണ് എന്ന് പറയുന്ന ആളുകള്‍ക്ക് അത് വീണ്ടും പറയാന്‍ വളം ആയി മാറുകയെ ഉള്ളു…
https://www.facebook.com/Malayalivartha

























