ഒളിമ്പ്യന്‍ പി. ആര്‍ ശ്രീജേഷ് ഇനി കേരള അഡ്വഞ്ചര്‍ ടൂറിസം അംബാസിഡര്‍...പ്രഖ്യാപനം നടത്തി ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ്

ഒളിമ്പ്യന്‍ പി. ആര്‍ ശ്രീജേഷ് ഇനി കേരള അഡ്വഞ്ചര്‍ ടൂറിസം അംബാസിഡര്‍. ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ ദിവസം ശ്രീജേഷിനെ കിഴക്കമ്പലത്തെവീട്ടിലെത്തി മന്ത്രി സന്ദര്‍ശിക്കുകയും ഇക്കാര്യം അറിയിക്കുകയും ചെയ്തു. ശ്രീജേഷ് കേരളീയ യുവത്വത്തിന് ആവേശവും മാതൃകയുമാണ്. ഹോക്കി ഒരു കായിക ഇനമെന്ന നിലയില്‍ കേരളത്തില്‍ സജീവമല്ലാത്ത സാഹചര്യത്തിലും അതില്‍ ഉറച്ചുനിന്നു പരിശ്രമിച്ചത് ശ്രീജേഷിന്റെ മനസ്സിന്റെ കരുത്താണെന്നും മന്ത്രി പറഞ്ഞു.
ടൂറിസം വകുപ്പിന്റെ ഉപഹാരങ്ങള്‍ മന്ത്രി ശ്രീജേഷിനും കുടുംബത്തിനും കൈമാറി. മന്ത്രിയുടെ സന്ദര്‍ശനം അഭിമാനവും അംഗീകാരവുമാണെന്ന് പറഞ്ഞ പി. ആര്‍ ശ്രീജേഷ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള അംഗീകാരങ്ങള്‍ കായികതാരങ്ങള്‍ക്ക് പ്രചോദനമാണെന്നും കൂട്ടിച്ചേര്‍ത്തു.
വൈപ്പിന്‍ നിയോജക മണ്ഡലത്തിന്റെ ടൂറിസം വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ വികസന സംബന്ധിച്ച് ചര്‍ച്ചകള്‍ക്കൊടുവിലാണ് ശ്രീജേഷിനെ ബ്രാന്‍ഡ് അംബാസിഡര്‍ പ്രഖ്യാപനവും വന്നത്. സംസ്ഥാനത്ത് പൊതുവെയും ഉപയോഗിക്കാന്‍ കഴിയാതെ പോകുന്ന ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുകയാണ് മുന്നിലുള്ളത്.
ഇതില്‍ പലതും സാഹസിക ടൂറിസം മേഖലയുമായി കൂട്ടിയിണക്കാന്‍ കഴിയാവുന്നവയുമാണ്. കൂടുതല്‍ യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് പല പദ്ധതികളും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. ഇതിനു ശ്രീജേഷിനെ പോലെ ബ്രാന്‍ഡ് ആന്‍ഡ് ഐക്കണ്‍ ആയുള്ള താരങ്ങള്‍ കൂടുതല്‍ ഗുണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























