'എകെജി സെന്ററില്‍ ഇന്ന് പാര്‍ട്ടി സെക്രട്ടറി ദേശീയ പതാക ഉയര്‍ത്തി. എന്നാല്‍ ദേശിയപതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍...' സ്വാതന്ത്ര്യ ദിനത്തില്‍ സി.പി.എം ദേശീയ പതാകയെ അപമാനിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശബരീനാഥന്‍

സ്വാതന്ത്ര്യ ദിനത്തില്‍ സി.പി.എം ദേശീയ പതാകയെ അപമാനിച്ചു എന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശബരീനാഥന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. പാര്‍ട്ടി രൂപീകരണത്തിനു ശേഷം ആദ്യമായാണ് ഓഫീസില്‍ പതാക ഇത്തരത്തിൽ ഉയര്‍ത്തി വിപുലമായ ആഘോഷ പരിപാടികള്‍ സി.പി.എം നടത്തുന്നത്. ഇതിന് പിന്നാലെയാണ് വിവാദങ്ങൾ തലപൊക്കുന്നതും.
എ.കെ.ജി സെന്‍ററില്‍ ദേശീയ പതാക ഉയര്‍ത്തിയത് സി.പി.എം പതാകയോട് ചേര്‍ന്നാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ്. ശബരിനാഥന്‍ വ്യകതമാക്കുന്നത്. ദേശീയ പതാകക്കൊപ്പം മറ്റൊരു കൊടിയുണ്ടാകരുതെന്നാണ് നിയമമെന്നും സി.പി.എം ചെയ്തത് ശബരീനാഥന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. എന്നാല്‍ പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്നാണ് സി.പി.എമ്മിന്‍റെ വിശദീകരണം.
ശബരീനാഥന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
എകെജി സെന്ററില്‍ ഇന്ന് പാര്‍ട്ടി സെക്രട്ടറി ദേശീയ പതാക ഉയര്‍ത്തി. എന്നാല്‍ ദേശിയപതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍. National Flag Code 2.2 (viii) കൃത്യമായി പറയുന്നത് "no other flag or bunting should be placed higher than or above or side by side with the National Flag"
ദേശീയ പതാക യോടൊപ്പം അതേ ഉയരത്തില്‍ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്നമായ ലംഘനമാണ് AKG സെന്ററില്‍ നടന്നത്. പാര്‍ട്ടി കൊടിക്ക് പ്രാമുഖ്യവും ദേശിയ പതാകയ്ക്ക് രണ്ടാം സ്‌ഥാനവുമാണ്. CPM എതിരെ ഇന്ത്യന്‍ ഫ്ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണം.
https://www.facebook.com/Malayalivartha

























