'സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തില്‍ ജനിച്ചുവളര്‍ന്ന എന്നെപ്പോലുള്ളവര്‍ക്ക് സ്വാതന്ത്ര്യം ഒരു മഹത്തായ ആശയവും മനോഹരമായ മോഹവുമാണ്. അതാണ്, പാരതന്ത്ര്യത്തിനെതിരെ പോരാടാന്‍ ഞങ്ങള്‍ക്ക് ലഭിച്ച ഊര്‍ജം...' സ്വാതന്ത്ര്യദിനത്തില്‍ ആശംസയുമായി മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍

രാജ്യത്തിന്‍റെ 75-ാം സ്വാതന്ത്ര്യദിനത്തില്‍ ആശംസകൾ നേർന്ന് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തില്‍ ജനിച്ചുവളര്‍ന്ന എന്നെപ്പോലുള്ളവര്‍ക്ക് സ്വാതന്ത്ര്യം ഒരു മഹത്തായ ആശയവും മനോഹരമായ മോഹവുമാണ്. അതാണ്, പാരതന്ത്ര്യത്തിനെതിരെ പോരാടാന്‍ ഞങ്ങള്‍ക്ക് ലഭിച്ച ഊര്‍ജമെന്ന് വി.എസ് അച്യുതാനന്ദന്‍ ഫെയ്സ് ബുക്കില്‍ കുറിക്കുകയുണ്ടായി.
ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:
സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തില്‍ ജനിച്ചുവളര്‍ന്ന എന്നെപ്പോലുള്ളവര്‍ക്ക് സ്വാതന്ത്ര്യം ഒരു മഹത്തായ ആശയവും മനോഹരമായ മോഹവുമാണ്. അതാണ്, പാരതന്ത്ര്യത്തിനെതിരെ പോരാടാന്‍ ഞങ്ങള്‍ക്ക് ലഭിച്ച ഊര്‍ജം.
സ്വാതന്ത്ര്യത്തെയും പാരതന്ത്ര്യത്തെയും അസ്വാതന്ത്ര്യത്തെയും വേര്‍തിരിച്ചറിയാനാവാത്തവരെ സംബന്ധിച്ച് സ്വാതന്ത്ര്യം എന്ന ത്രൈയക്ഷരി കേവലം ഒരു ആലങ്കാരിക പ്രയോഗം മാത്രമായിരിക്കും. എന്നാല്‍, പൊരുതി നേടിയ സ്വാതന്ത്ര്യത്തെ അതിന്റെ അറിവിലും അര്‍ത്ഥത്തിലും ഉള്‍ക്കൊള്ളുന്ന സകലമാന ജനതതികള്‍ക്കും എന്റെ സ്വാതന്ത്ര്യദിനാശംസകള്‍.
https://www.facebook.com/Malayalivartha

























